ന്യൂഡൽഹി: ഈ വർഷത്തെ പത്മപുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഗാന്ധിയൻ വി പി അപ്പുക്കുട്ടൻ പൊതുവാൾ കേരളത്തിൽ നിന്ന് പത്മശ്രീ പുരസ്‌കാരത്തിന് അർഹനായി. പയ്യന്നൂർ സ്വദേശിയാണ് ഇദ്ദേഹം. സ്വാതന്ത്ര്യ സമര സേനാനിയായ അപ്പുക്കുട്ടൻ പൊതുവാൾ 1942 ലെ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിൽ പങ്കെടുത്തിട്ടുണ്ട്. സംസ്‌കൃത പണ്ഡിതൻ കൂടിയാണ് ഇദ്ദേഹം. എട്ട് പതിറ്റാണ്ടായി പിന്നാക്ക വിഭാഗത്തിന്റെ ഉന്നമനത്തിനായി അദ്ദേഹം സേവനം അനുഷ്ഠിക്കുന്നുണ്ട്.
ഒആർഎസ് ലായനിയുടെ പ്രയോക്താവ് ദിലിപ് മഹലനോബിസിനാണ് പത്മവിഭൂഷൻ. 1971ലെ ബംഗ്ലദേശ് വിമോചന യുദ്ധത്തിൽ ഇദ്ദേഹം അഭയാർഥി ക്യാംപുകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം. രത്തൻ ചന്ദ്ര ഖർ, ഹിരാഭായ് ലോബി, മുനിശ്വർ ചന്ദേർ ദാവർ, നാഗാലാൻഡിലെ സാമൂഹിക പ്രവർത്തകൻ രാംകുവങ്‌ബെ നുമെ, നാഗാലാൻഡ് മുവാ സുബോങ്, മംഗള കാന്തി റോയി, തുല രാമ ഉപ്റേതി എന്നിവരും പത്മശ്രീ പുരസ്‌കാരം നേടി.
Read Also: സുഷമ സ്വരാജിനെതിരായ പരാമർശം അനാദരവ്: മുൻ യുഎസ് ഉദ്യോഗസ്ഥന്റെ പരാമർശത്തെ വിമർശിച്ച് എസ് ജയശങ്കർ
Post Your Comments