AlappuzhaLatest NewsKeralaNattuvarthaNews

വിവാഹത്തിന് മുൻപ് നവ വധു ഗര്‍ഭിണിയായി: ഭര്‍ത്താവിന്റെ സുഹൃത്ത് പോലീസ് പിടിയിൽ

ആലപ്പുഴ: വിവാഹത്തിന് മുൻപ് നവ വധു ഗര്‍ഭിണിയായ സംഭവത്തില്‍ ഭര്‍ത്താവിന്റെ സുഹൃത്തായ വ്യാപാരി പോലീസ് പിടിയിൽ. ആലപ്പുഴയിൽ നടന്ന സംഭവത്തിൽ കരൂര്‍ മാളിയേക്കല്‍ നൈസാമി(47)നെയാണ് നാട്ടുകാര്‍ കൈകാര്യം ചെയ്തു പോലീസില്‍ എല്‍പ്പിച്ചത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിലേറെയായി നൈസാം പെണ്‍കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു.

ഡിസംബര്‍ 18 നാണ് യുവതി വിവാഹിതയായത്. നൈസാമിന്റെ വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്തുവന്നിരുന്ന പെണ്‍കുട്ടി വിവാഹത്തിന് മുൻപ് ഗര്‍ഭിണിയായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് അഞ്ചുവര്‍ഷം നീണ്ട പീഡന വിവരം പുറത്തായത്.

എന്താണ് ഇംപോസ്റ്റർ സിൻഡ്രോം? ഈ വൈകല്യത്തെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് മനസിലാക്കാം

നൈസാം മുന്‍കൈയെടുത്താണ് തന്റെ പരിചയത്തിലുള്ള യുവാവിനെക്കൊണ്ട് യുവതിയെ വിവാഹം കഴിപ്പിക്കുകയായിരുന്നു. 16 വയസു മുതല്‍ നൈസാം പീഡനത്തിനിരയാക്കിയിരുന്നതായി യുവതി പോലീസിന് മൊഴി നല്‍കി. തുടർന്ന്, ഇയാള്‍ക്കെതിരെ പോക്‌സോ ചുമത്തി അമ്പലപ്പുഴ പോലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button