Latest NewsKeralaNews

നിരോധനം കൊണ്ട് ആശയങ്ങളെ നേരിടാനാകില്ല: ആശയങ്ങളെ ആശയം കൊണ്ട് മാത്രമേ നേരിടാൻ കഴിയൂവെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം: അനിൽ ആന്റണി ആർഎസ്എസ് അനുകൂല നിലപാട് സ്വീകരിച്ചതിൽ അത്ഭുതമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. കെ സുധാകരന്റെ പാർട്ടിയല്ലേ അനിൽ ആന്റണിയെന്നും ആർഎസ്എസ് അനുഭാവ നിലപാട് സ്വീകരിച്ചു കൊണ്ട് നിരവധി കോൺഗ്രസ്സുകാരെ ബിജെപിയിലേക്ക് എത്തിക്കുന്ന മാനസിക നിലയാണ് കെ സുധാകരനെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ, നിരക്കുകൾ ഉയർത്തി എച്ച്ഡിഎഫ്സി ബാങ്ക്

പ്രതികരണങ്ങളിൽ ഓരോരുത്തർക്കും ദാർശനിക ഉള്ളടക്കം വേണം. മൃദു ഹിന്ദുത്വമാണ് കോൺഗ്രസ്സിന്റെ ദാർശനിക നിലപാട്. തനിക്ക് ഇഷ്ടമില്ലാത്തത് ആരും കാണരുത് എന്നത് സ്വേച്ഛാധിപത്യമാണ്. ഹിറ്റ്‌ലറുടെയും നാസിസത്തിന്റെയും ഭാഗമാണ്. ഗുജറാത്ത് വംശഹത്യക്ക് കാരണക്കാരൻ ആരെന്ന് ബിബിസി ഗവേഷണം നടത്തി കണ്ടെത്തിയത് നരേന്ദ്ര മോദിയെന്നാണ്. ജനാധിപത്യ രീതിയിൽ ഈ കാര്യങ്ങൾ പറയുന്നത് രാജ്യവിരുദ്ധമാണ് എന്ന വാദം ഫാസിസമാണ്. ഞാനാണ് രാജ്യം എന്നാണ് ആ പറയുന്നതിന്റെ അർത്ഥം. നിരോധനം കൊണ്ട് ആശയങ്ങളെ നേരിടാനാകില്ല. ആശയങ്ങളെ ആശയം കൊണ്ട് മാത്രമേ നേരിടാൻ കഴിയൂ. ലോകം മുഴുവൻ ഡോക്യുമെന്ററി കാണണമെന്നാണ് സിപിഎമ്മിന്റെ നിലപാടെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Read Also: എന്താണ് ഇംപോസ്റ്റർ സിൻഡ്രോം? ഈ വൈകല്യത്തെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് മനസിലാക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button