പ്രവാസി മലയാളികൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ എയർലൈനായ ജസീറ എയർവെയ്സ്. റിപ്പോർട്ടുകൾ പ്രകാരം, തിരുവനന്തപുരം, കൊച്ചി, കണ്ണൂർ, കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്ന് കുവൈറ്റിലേക്കും മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കും ചെലവുകുറഞ്ഞ വിമാന സർവീസുകൾ ആരംഭിക്കാനുള്ള പദ്ധതിക്കാണ് ജസീറ എയർവെയ്സ് രൂപം നൽകുന്നത്. കുവൈറ്റ് ആസ്ഥാനമായ ചെലവ് കുറഞ്ഞ വിമാന കമ്പനിയാണ് ജസീറ എയർവെയ്സ്. 2017- ലാണ് ജസീറ എയർവെയ്സ് ഇന്ത്യയിൽ ആദ്യമായി സർവീസ് ആരംഭിച്ചത്.
നിലവിൽ, കൊച്ചിയിൽ നിന്ന് നാല് സർവീസുകളും തിരുവനന്തപുരത്ത് നിന്ന് രണ്ട് സർവീസുകളും ജസീറ എയർവെയ്സ് നടത്തുന്നുണ്ട്. ഈ സർവീസുകൾ പ്രതിദിനം നടത്താനാണ് ജസീറ എയർവെയ്‌സിന്റെ നീക്കം. ഇന്ത്യയിലേക്കുള്ള സർവീസ് അഞ്ച് വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷിച്ചടങ്ങിൽ വച്ചാണ് സർവീസുകളുടെ എണ്ണം കൂട്ടുന്നതുമായി ബന്ധപ്പെട്ടുള്ള പ്രഖ്യാപനങ്ങൾ നടത്തിയത്.
Also Read: പാഴ്സല്‍ വാന്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടറില്‍ ഇടിച്ച് അപകടം
2022 ഒക്ടോബറിലാണ് തിരുവനന്തപുരത്തേക്കുള്ള സർവീസ് ആരംഭിച്ചത്. നിലവിൽ, അഹമ്മദാബാദ്, മുംബൈ, ബെംഗളൂരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ജസീറ എയർവെയ്സ് സർവീസ് നടത്തുന്നുണ്ട്.
Leave a Comment