സ്ഥിര നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക്. രണ്ട് കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഉയർത്തിയത്. പുതുക്കിയ നിരക്കുകൾ ജനുവരി 24 മുതൽ പ്രാബല്യത്തിലായി. കൂടുതൽ വിവരങ്ങൾ അറിയാം.
7 ദിവസം മുതൽ 29 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 3 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. 30 ദിവസം മുതൽ 45 ദിവസം വരെ കാലാവധിയുളള നിക്ഷേപങ്ങൾക്ക് 3.50 ശതമാനം പലിശയും, 46 ദിവസം മുതൽ 6 മാസം വരെ കാലാവധി നിക്ഷേപങ്ങൾക്ക് 4.50 ശതമാനം പലിശയും ലഭിക്കും. 6 മാസത്തിനും 9 മാസത്തിനും ഇടയിൽ കാലാവധി പൂർത്തിയാക്കുന്ന നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.75 ശതമാനമാണ്.
Also Read: സ്റ്റാർട്ടപ്പുകൾക്ക് ‘സിസ്റ്റം ഇന്റഗ്രേറ്ററായി’ മാറാം, പുതിയ പദ്ധതിയുമായി കേന്ദ്രം
9 മാസം മുതൽ 1 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6 ശതമാനം പലിശയും, 1 വർഷം മുതൽ 3 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.60 ശതമാനം പലിശയും ലഭിക്കും. 15 മാസം മുതൽ 10 വർഷം വരെ കാലാവധി പൂർത്തിയാക്കുന്ന നിക്ഷേപങ്ങൾക്ക് 7 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്.
Post Your Comments