പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ദുരുപയോഗം ചെയ്യുന്നെന്ന ആരോപണമുയർത്തി ഹരീഷ് വാസുദേവൻ. മുഖ്യമന്ത്രി പിണറായി വിജയനെ മകനും മാതാപിതാക്കളുമൊത്ത് സന്ദർശിച്ചതിന്റെ ഫോട്ടോ പത്തനംതിട്ട ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തതിലെ അനൗചിത്യമാണ് ഹരീഷ് വാസുദേവൻ ചൂണ്ടിക്കാട്ടുന്നത്. ഒഫിഷ്യൽ പേജുകളെ ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ സന്ദർശനങ്ങളുടെ വിവരങ്ങൾ പങ്കുവെക്കാനുള്ള ഇടമാക്കി മാറ്റരുതെന്ന് അതേ പോസ്റ്റിന് ചുവടെ കമന്റായി ഹരീഷ് വാസുദേവൻ കുറിച്ചു.
കളക്ടറുടെ പോസ്റ്റ് ഇങ്ങനെ..
തിരുവനന്തപുരത്തെ ഔദ്യോഗിക മീറ്റിംഗുകൾ കഴിഞ്ഞ് വൈകുന്നേരം ആദരണീയനായ മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ചു. കഴിഞ്ഞ ദിവസം ലഭിച്ച ഇന്ത്യൻ എക്സ്പ്രസ്സ് “Excellence in Good Governance” അവാർഡ് തുകയായ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ഒപ്പം കൗതുകത്തോടെ മൽഹാർ വാവയും എന്റെ അപ്പാവും അമ്മയും.
സ്നേഹോഷ്മളമായ സ്വീകരണമാണ് അദ്ദേഹവും കുടുംബവും ഞങ്ങൾക്ക് നൽകിയത്. തുക കൈമാറുമ്പോൾ അവാർഡിന്റെ സന്തോഷം പങ്കു വെച്ചുകൊണ്ട് വാവക്ക് ഒരു shake hand ഉം അവന്റെ മുത്തവും ഏറ്റു വാങ്ങിക്കൊണ്ടു അദ്ദേഹം ആ മധുരസായഹ്നത്തിനെ അവിസ്മരണീയമാക്കി തീർത്തു അടുത്ത ഉദ്യമത്തിലേക്കു കടന്നു.
ഈ പോസ്റ്റിലെ ഹരീഷ് വാസുദേവന്റെ കമന്റ് ഇങ്ങനെ,
അവാർഡിന് അഭിനന്ദനങ്ങൾ.
Unpopular ആണെങ്കിലും ഒരുകാര്യം പറയാതിരിക്കാൻ പറ്റുന്നില്ല. വ്യക്തിപരമേയല്ല തികച്ചും അക്കാദമിക്.
ജില്ലാ കളക്ടർ പത്തനംതിട്ടയുടെ ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജിൽ ഈ പോസ്ടിനെന്ത് പ്രസക്തി? ഇക്കാര്യത്തിനെന്ത് പ്രസക്തി? Why should a citizen know about all these? If the visit was anything of Public importance or related with Public Administration, fine. ഒഫീഷ്യൽ പേജുകൾ എങ്ങനെ പേഴ്‌സണൽ CONTENT ഇടാനുള്ള സ്‌പേസ് ആക്കാതിരിക്കാം എന്നതിനുള്ള ഉദാഹരണമാണ് ഈ പോസ്റ്റ്. പത്തനംതിട്ടയിലുള്ള സകല ഉദ്യോഗസ്ഥരും അവരുടെ ഒഫീഷ്യൽ പേജുകളിൽ അവരുടെ വീട്ടുകാരുമായി കളക്ടറെ കാണാൻ വരുന്നതും മറ്റും, പബ്ലിക് അഡ്മിനിസ്ട്രേഷനുമായി ബന്ധമില്ലാത്ത content ഇട്ടു തുടങ്ങിയാൽ ശരിയാണോ? അല്ലെന്നാണ് എന്റെ വിനീതമായ അഭിപ്രായം.
IAS officials must know the border line of content posting in their official pages.
Post Your Comments