Latest NewsNewsIndia

ജമ്മു കശ്മീരില്‍ ഭാരത് ജോഡോ യാത്ര നിര്‍ത്തിവെച്ചു: കാരണം വ്യക്തമാക്കി കോൺഗ്രസ്

കാശ്മീർ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ബുധനാഴ്ച ഉച്ചകഴിഞ്ഞുള്ള യാത്ര റദ്ദാക്കി. കനത്ത മഴയും മണ്ണിടിച്ചിലും കാരണമാണ് യാത്ര റദ്ദാക്കിയതെന്നും ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം വെള്ളിയാഴ്ച യാത്ര പുനരാരംഭിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് വ്യക്തമാക്കി.

‘മോശം കാലാവസ്ഥയും മണ്ണിടിച്ചിലും കാരണം റമ്പാനിലെയും ബനിഹാലിലെയും ഉച്ചകഴിഞ്ഞുള്ള ഭാരത് ജോഡോ യാത്ര റദ്ദാക്കി. നാളെ വിശ്രമ ദിവസമാണ്, ജനുവരി 27ന് രാവിലെ 8 മണിക്ക് യാത്ര പുനരാരംഭിക്കും’ ജയ്‌റാം രമേശ് ട്വിറ്ററില്‍ കുറിച്ചു.

കാ​പ്പ കേ​സി​ൽ നാ​ടു​ക​ട​ത്ത​പ്പെ​ട്ട യു​വാ​വ് മർദ്ദനക്കേസിൽ പിടിയിൽ

ബുധനാഴ്ച നിര്‍ത്താതെ പെയ്യുന്ന മഴയ്ക്കിടെയും രാഹുല്‍ ഗാന്ധി റമ്പാനില്‍ നിന്ന് ഭാരത് ജോഡോ യാത്ര പുനരാരംഭിച്ചിരുന്നു. എന്നാൽ, പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് ബനിഹാലിലേക്കുള്ള യാത്ര നിര്‍ത്തിവെക്കേണ്ടി വരികയായിരുന്നു. ജമ്മു-ശ്രീനഗര്‍ ദേശീയ പാതയിലൂടെ റംബനില്‍ നിന്ന് ബനിഹാലിലേക്കുള്ള 270 കിലോമീറ്റര്‍ യാത്ര ഏറെ വെല്ലുവിളി നിറഞ്ഞതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button