ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററിയെ വിമര്‍ശിച്ച് എ.കെ ആന്റണിയുടെ മകന് അനില്‍ കെ. ആന്റണി രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു. ഇപ്പോൾ അനിൽ ആന്റണി കോൺഗ്രസിൽ നിന്ന് തന്റെ എല്ലാ പദവികളും രാജിവെച്ചു രംഗത്തെത്തി. ട്വിറ്ററിൽ അദ്ദേഹം തന്റെ രാജിക്കത്ത് പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അനിൽ ആന്റണിക്കെതിരെ കേരളത്തിലെ കോൺഗ്രസ് പരസ്യമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
അല്‍പ്പം വെയിലും മഴയും ഒക്കെ കൊള്ളാത്തതിന്റെ സൂക്കേടാണ്. അതാണ് പാര്‍ട്ടിയെ ഇവനൊക്കെ പ്രതിരോധത്തിലാക്കുന്നത്’ എന്ന് റിജിൽ മാക്കുറ്റി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഡോക്യുമെന്ററിക്ക് അനുകൂലമായി പ്രതികരിച്ചതിനു പിന്നാലെയാണ് അനില്‍ തന്റെ ഭിന്ന നിലപാടുമായി രംഗത്തെത്തിയത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബി.ജെ.പിയോടുള്ള വിയോജിപ്പുകള്‍ നിലനിർത്തിക്കൊണ്ടുതന്നെ ഡോക്യുമെന്ററിയോടുള്ള എതിര്‍പ്പ് വ്യക്തമാക്കുന്നു എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.
Post Your Comments