തിരുവനന്തപുരം: 30 ലക്ഷം രൂപ വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാൾ പൊലീസ് പിടിയിൽ. അനധികൃതമായി പുകയില ഉത്പന്നങ്ങൾ മൊത്ത വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന പശ്ചിമ ബംഗാൾ സ്വദേശിയായ ബേക്കറി ജംഗ്ഷൻ ലെനിൻ നഗറിൽ താമസിക്കുന്ന മുജാഹിദ് മംസൈഡി (39) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൂജപ്പുര പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Also : നെറ്റ്ഫ്ലിക്സ്: പാസ്വേഡ് ഷെയറിംഗ് എല്ലാ ഉപയോക്താക്കൾക്കും ഉടൻ അവസാനിക്കും, മുന്നറിയിപ്പുമായി സിഇഒമാർ
ഏകദേശം 30 ലക്ഷത്തോളം വില വരുന്ന പല തരത്തിലുള്ള നിരോധിത പുകയില ഉത്പന്നങ്ങളുടെ 1500ഓളം പാക്കറ്റുകളാണ് പൊലീസ് പിടിച്ചെടുത്തത്. മയക്കു മരുന്നുകളുടേയും നിരോധിത പുകയില ഉത്പന്നങ്ങളുടെയും വ്യാപനവും വിപണനവും തടയുന്നതിനായി സിറ്റി പൊലീസ് നടത്തി വരുന്ന സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് തിരുമല വേട്ടമുക്ക് കൂട്ടാൻവിളയിലെ വാടക കെട്ടിടത്തിൽ നിന്നും ചാക്കുകളിൽ സൂക്ഷിച്ചിരുന്ന പുകയില ഉത്പന്നങ്ങൾ കണ്ടെത്തിയത്.
പൂജപ്പുര എസ്എച്ച്ഒ റോജ്, എസ്ഐമാരായ പ്രവീൺ, അനിൽകുമാർ, സന്തോഷ് കുമാർ, എഎസ്ഐമാരായ രാജേന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments