ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയിൽ നിന്നും നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഇന്ത്യയിലെ ശതകോടീശ്വരനായ ഗൗതം അദാനി. ബ്ലൂബർഗ് ബില്യണർ സൂചിക പ്രകാരം, ഒന്നാം സ്ഥാനം നിലനിർത്തിയത് പ്രമുഖ വ്യവസായിയും നിക്ഷേപകനുമായ ബർണാഡ് അർനോൾട്ട് ആണ്. ഇത്തവണ രണ്ടാം സ്ഥാനം ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്ക് സ്വന്തമാക്കി.
കഴിഞ്ഞ 24 മണിക്കൂറിനിടെ അദാനിയുടെ ആസ്തി 872 മില്യൺ ഡോളറായി കുറഞ്ഞതാണ് നാലാം സ്ഥാനത്തേക്ക് പിന്തുണപ്പെടാനുള്ള പ്രധാന കാരണം. അദാനി ഗ്രൂപ്പ് സ്ഥാപകനും ഇന്ത്യൻ വ്യവസായിയുമാണ് ഗൗതം അദാനി. ഇതോടെ, ലോകത്തെ ആദ്യ മൂന്ന് അതിസമ്പന്നരുടെ ലിസ്റ്റിൽ നിന്നും ഗൗതം അദാനി പുറത്തായിരിക്കുകയാണ്. ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് ആമസോൺ സ്ഥാപകനായ ജെഫ് ബെസോസ് തിരിച്ചെത്തിയിട്ടുണ്ട്. 121 ബില്യൺ ഡോളറാണ് ജെഫ് ബെസോസിന്റെ ആസ്തി. 111 ബില്യൺ ഡോളർ ആസ്തിയുമായി ബിൽ ഗേറ്റ്സ് അഞ്ചാം സ്ഥാനത്താണ്. അതേസമയം, ഇന്ത്യയിലെ രണ്ടാമത്തെ വലിയ ധനികനും റിലയൻസ് ഗ്രൂപ്പ് ചെയർമാനുമായ മുകേഷ് അംബാനി പന്ത്രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിട്ടുണ്ട്. മുൻപ് ഒൻപതാം സ്ഥാനത്തായിരുന്നു മുകേഷ് അംബാനി.
Also Read: ഉളുപ്പില്ലാതെ കള്ളം പറയുന്നത് ചിലരുടെ ശീലമാണ്: ചിന്ത ജെറോമിനെ വിമർശിച്ച് ശ്രീജിത്ത് പണിക്കർ
Post Your Comments