പ്രമുഖ മീഡിയാ സ്ഥാപനമായ ക്വിന്റല്യൻ മീഡിയ പ്രൈവറ്റ് ലിമിറ്റഡിനെ ഏറ്റെടുക്കാൻ ഒരുങ്ങി അദാനി ഗ്രൂപ്പ്. റിപ്പോർട്ടുകൾ പ്രകാരം, 48 കോടി രൂപയ്ക്കാണ് ഏറ്റെടുക്കുക. ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള എഎംജി മീഡിയ നെറ്റ്‌വർക്കാണ് ക്വിന്റല്യൻ മീഡിയയെ ഏറ്റെടുക്കുന്നത്. നിലവിൽ, കമ്പനിയുടെ 49 ഓഹരികളാണ് സ്വന്തമാക്കാൻ പദ്ധതിയിടുന്നത്. ഡിജിറ്റൽ ജേണലിസം, മീഡിയ രംഗത്ത് പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയാണ് ക്വിന്റല്യൻ.
2022 മെയ് 13- നാണ് ക്വിന്റല്യൻ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കരാറിൽ അദാനി ഗ്രൂപ്പ് ഏർപ്പെട്ടത്. ക്വിന്റല്യൻ ആണ് ‘ബ്ലൂബെർഗ് ക്വിന്റല്യൻ’ എന്ന വാർത്താപ്ലാറ്റ്ഫോം നടത്തുന്നത്. വിവിധതരം മീഡിയ നെറ്റ്‌വർക്കുകളിലൂടെ ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കൽ, പരസ്യം, പ്രക്ഷേപണം തുടങ്ങിയ ബിസിനസ് മേഖലയിലേക്ക് ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഏറ്റെടുക്കൽ. പ്രമുഖ മീഡിയാ സ്ഥാപനമായ എൻഡിടിവിയെ അദാനി ഗ്രൂപ്പ് ഇതിനോടകം തന്നെ ഏറ്റെടുത്തിട്ടുണ്ട്.
Also Read: സംസ്ഥാനത്ത് ഏപ്രില്‍ ഒന്ന് മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിർബന്ധം
Post Your Comments