നിക്ഷേപകർ ജാഗ്രത പുലർത്തിയതോടെ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ബിഎസ്ഇ സെൻസെക്സ് 37.08 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 60,978.75- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 18,118.30 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് സെൻസെക്സിൽ 15 ഓഹരികൾ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. നിഫ്റ്റിയിൽ 21 ഓഹരികളാണ് മുന്നേറിയത്.
ടാറ്റാ മോട്ടേഴ്സ്, മാരുതി സുസുക്കി, ബജാജ് ഓട്ടോ, എച്ച്സിഎൽ ടെക്നോളജീസ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയവയുടെ ഓഹരികൾ നേട്ടമുണ്ടാക്കി. അതേസമയം, ആക്സിസ് ബാങ്ക്, ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ഗ്രാസിം ഇൻഡസ്ട്രീസ്, പവർ ഗ്രിഡ് തുടങ്ങിയവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു. ഇന്ന് നിഫ്റ്റി മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ 0.3 ശതമാനം വരെയാണ് ഇടിഞ്ഞത്.
Post Your Comments