വിനീത് ശ്രീനിവാസനും ബിജു മേനോനും ഒന്നിക്കുന്ന തങ്കം ഒരു ക്രൈം ഡ്രാമയാണെന്ന് തിരക്കഥാകൃത്തും നിര്‍മാതാവുമായ ശ്യാം പുഷ്‌ക്കരന്‍. വലിയ ട്വിസ്റ്റുകളുള്ള ഒരു ചിത്രമല്ല തങ്കമെന്നും ചിത്രത്തിലേക്ക് ആദ്യം വിനീതിനെ തന്നെയായിരുന്നു കാസ്റ്റ് ചെയ്തിരുന്നതെന്നും ശ്യാം പുഷ്‌ക്കരന്‍ പറഞ്ഞു.
കൊച്ചിയില്‍ സിനിമയുടെ പ്രെമോഷണല്‍ പ്രസ്മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, ഏറ്റവും ആസ്വദിച്ച് ചെയ്ത ചിത്രങ്ങളില്‍ ഒന്നാണ് തങ്കമെന്ന് ചിത്രത്തിലെ നായകരായ ബിജു മേനോനും വിനീത് ശ്രീനിവാസനും പറഞ്ഞു.
ഭാവന സ്റ്റുഡിയോസിന്റെ ബാനറിലൊരുങ്ങുന്ന ‘തങ്കം’ നവാഗതനായ സഹീദ് അരാഫത്താണ് സംവിധാനം ചെയ്യുന്നത്. ചിത്രം ജനുവരി 26ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്യാം പുഷ്കരനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
ഗിരീഷ് കുൽക്കർണി, വിനീത് തട്ടിൽ, ശ്രീകാന്ത് മുരളി, അന്തരിച്ച നടന്‍ കൊച്ചു പ്രേമൻ തുടങ്ങിയവര്‍ക്കൊപ്പം നിരവധി മറാഠി, ഹിന്ദി, തമിഴ് അഭിനേതാക്കളും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. ദംഗൽ, അഗ്ലി തുടങ്ങിയ ശ്രദ്ധേയ ബോളിവുഡ് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്കും സുപരിചിതനായ മറാഠി നടനും തിരക്കഥാകൃത്തുമായ ഗിരീഷ് കുൽക്കർണി ആദ്യമായി മലയാളം സിനിമയിലേക്ക് എത്തുന്ന ചിത്രമാണ് തങ്കം.
സംഗീതം – ബിജി ബാൽ, എഡിറ്റിംഗ് – കിരൺ ദാസ്, കലാസംവിധാനം – ഗോകുൽ ദാസ്, സൗണ്ട് ഡിസൈൻ – ഗണേഷ് മാരാർ, മേക്കപ്പ് – റോണക്സ് സേവ്യർ, ആക്ഷൻ – സുപ്രീം സുന്ദർ, ജോളി ബാസ്റ്റിൻ, വസ്ത്രാലങ്കാരം – മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ – ബിനു മണമ്പൂർ.
Read Also:- കേന്ദ്ര ബജറ്റ് 2023 : ഒട്ടേറെ പ്രതീക്ഷയിൽ ബാങ്കുകളും
സൗണ്ട് മിക്സിങ് – തപസ് നായിക്ക്, സഹനിര്‍മ്മാണം – രാജൻ തോമസ്, ഉണ്ണിമായ പ്രസാദ്, വി എഫ് എക്സ് – എഗ് വൈറ്റ് വിഎഫ്എക്സ്, ഡി ഐ കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് – ബെന്നി കട്ടപ്പന, ജോസ് വിജയ്, കോ ഡയറക്ടർ – പ്രിനീഷ് പ്രഭാകരൻ. പിആര്‍ഒ – ആതിര ദില്‍ജിത്ത്.
Post Your Comments