CinemaMollywoodLatest NewsEntertainment

രാഷ്ട്രീയം നല്ലതാണ് അത് നല്ലയാളുകള്‍ പറയുമ്പോള്‍; ശ്യാം പുഷ്‌കരന് മറുപടിയുമായി താരം

ശ്രീനിവാസന്‍ തിരക്കഥ എഴുതി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഏറെ പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച ചിത്രമായിരുന്നു 1991 ഒക്ടോബറില്‍ പുറത്തിറങ്ങിയ സന്ദേശം എന്ന ചലച്ചിത്രം. സിനിമയുടെ പേരു പോലെതന്നെ സമൂഹത്തിന് ഇരിത്തി ചിന്തിക്കാന്‍ പാകത്തിന് ഒരു സന്ദേശം ആ സിനിമയിലൂടെ നല്‍കുന്നുണ്ട്.  അതുകൊണ്ടു കൂടിയാണ് ഏറെജനപ്രിയമായി തന്നെ അത് നിലനില്‍ക്കുന്നതും. എന്നാല്‍ സന്ദേശം എന്ന സിനിമ ചര്‍ച്ചചെയ്യുന്നത് അരാഷ്ട്രീയമാണെന്ന വാദവുമായി എത്തിരിക്കുകയാണ് തിരക്കഥാകൃത്ത് ശ്യാം പുഷ്‌ക്കരന്‍.

ഒരു രാഷ്ട്രീയക്കൊടിയുടെ കീഴില്‍ നിന്ന് എന്ത് അല്‍പ്പത്തരവും ചെയ്യാമെന്നും ഭരിക്കുന്നവനുവേണ്ടി സമൂഹത്തിലെ ആളുകള്‍ എന്തും ചെയ്തുകൊടുക്കേണ്ടി വരുമെന്നുമുള്ള അവസ്ഥയ്ക്ക് മാറ്റം വരണമെന്ന് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു ചിത്രമാണ് സന്ദേശം. സിനിമ മുന്നോട്ട് വെക്കുന്ന നല്ല രാഷ്ട്രീയം കാണാതെയാണ് ശ്യാം പുഷ്‌ക്കരന്റെ വിമര്‍ശനമെന്ന് ശ്രീനിവാസന്‍ പറയുന്നു. സന്ദേശം എന്ന സിനിമയില്‍ തിലകന്‍ ചേട്ടന്റെ ഡയലോഗുണ്ട്. ‘രാഷ്ട്രീയം നല്ലതാണ്, അത് നല്ലയാളുകള്‍ പറയുമ്പോള്‍. ആദ്യം സ്വയം നന്നാകണം, പിന്നെയാണ് നാട് നന്നാക്കേണ്ടത് എന്നും പറയുന്നുണ്ട്. പിന്നെങ്ങനെയാണ് ആ സിനിമ അരാഷ്ട്രീയ വാദം ആകുന്നത്? എനിക്ക് രാഷ്ട്രീയമുണ്ട്. പക്ഷേ ഒരു കൊടിയുടെ മുന്‍പില്‍ സല്യൂട്ട് ചെയ്യുന്ന രാഷ്ട്രീയമല്ല’ എന്നാണ് വിമശനത്തിന് മറുപടിയായി ശ്രീനിവാസന്‍ പറയുന്നത്.

‘ന്യൂജനറേഷന്‍ ചിത്രങ്ങളില്‍ നല്ല സിനിമകള്‍ വളരെ കുറവാണ്. ചിലത് സഹിക്കാന്‍ പറ്റില്ല. നീലക്കുയില്‍ ആ കാലത്തെ ന്യൂ ജനറേഷന്‍ സിനിമയാണ്. അന്ന് ഈ പേര് വന്നിട്ടില്ല എന്ന് മാത്രം. ഈ സിനിമ വേണോ വേണ്ടയോ എന്നറിയാതെയാണ് പല ന്യൂ ജനറേഷന്‍ സിനിമകളും എടുത്തിരിക്കുന്നതെന്നും ശ്രീനിവാസന്‍ കൂട്ടി ചേര്‍ത്തു. എന്നാല്‍ സന്ദേശം എന്ന സിനിമ എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് തനിക്ക് സംശയമുണ്ട് എന്നായിരുന്നു ശ്യാം പുഷ്‌കരന്റെ വാദം. കൂടാതെ വിദ്യാര്‍ഥി രാഷ്ട്രീയത്തോട് താത്പര്യമുള്ളയാളാണ് ഞാന്‍. പക്ഷേ സിനിമ വിദ്യാര്‍ഥി രാഷ്ട്രീയം വേണ്ടെന്നാണ് പറഞ്ഞുവെക്കുന്നത്. അവരെന്തെങ്കിലും രാഷ്ട്രീയം പ്രകടിപ്പിക്കട്ടെ എന്നാണ് എനിക്ക് പറയാനുള്ളത്’ ഇതായിരുന്നു ശ്യാം പുഷ്‌കരന്‍ സന്ദേശം സിനിമയെക്കുറിച്ച് പറഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button