Latest NewsNewsBusiness

‘ആമസോൺ എയർ’ ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ചു, ഉൽപ്പന്നങ്ങൾ ഇനി നിമിഷങ്ങൾക്കകം കൈകളിലെത്തും

ആമസോണിന്റെ പ്രധാന വിപണിയായ ഇന്ത്യയിൽ ഡെലിവറി വിപുലീകരിക്കാനുള്ള പ്രവർത്തനങ്ങൾ ആമസോൺ ആവിഷ്കരിച്ചിരുന്നു

ആഗോള ഇ- കൊമേഴ്സ് ഭീമനായ ആമസോൺ ഇന്ത്യയിൽ കാർഗോ ഫ്ലീറ്റ് സർവീസ് ആരംഭിച്ചു. ‘ആമസോൺ എയർ’ എന്ന പേര് നൽകിയിരിക്കുന്ന കാർഗോ ഫ്ലീറ്റ് സർവീസ് ആരംഭിക്കുന്നതോടെ ഡെലിവറി ഇനി എളുപ്പത്തിലും വേഗത്തിലും സാധ്യമാകും. യുഎസിനും യൂറോപ്പിനും ശേഷം ആമസോണിന്റെ ഈ സേവനം ലഭിക്കുന്ന മൂന്നാമത്തെ മേഖലയാണ് ഇന്ത്യ.

ആമസോണിന്റെ പ്രധാന വിപണിയായ ഇന്ത്യയിൽ ഡെലിവറി വിപുലീകരിക്കാനുള്ള പ്രവർത്തനങ്ങൾ ആമസോൺ ആവിഷ്കരിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ആമസോൺ എയറിന് തുടക്കമിട്ടത്. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ചരക്ക് കാരിയറായ ക്വിക്ജെറ്റ് കാർഗോ എയർലൈൻ പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ചാണ് ആമസോണിന്റെ പ്രവർത്തനം.

Also Read: സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം

പ്രധാന നഗരങ്ങളായ ഹൈദരാബാദ്, ബെംഗളൂരു, ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്ക് ബോയിംഗ് 737- 800 വിമാനങ്ങൾ ഉപയോഗിച്ചാണ് ചരക്ക് കയറ്റുമതി ചെയ്യുക. നിലവിൽ, രണ്ട് വിമാനങ്ങളാണ് കമ്പനി പ്രവർത്തിപ്പിക്കുന്നത്. ഇവയിൽ ഓരോന്നിനും 20,000 യൂണിറ്റ് വരെ കയറ്റുമതി ചെയ്യാനുള്ള ശേഷിയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button