ആഭ്യന്തര സൂചികകൾ കുതിച്ചുയർന്നതോടെ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 500 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 60,942- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 91 പോയിന്റ് ഉയർന്ന് 18,119- ലാണ് വ്യാപാരം അവസാനിപ്പിച്ചത്. കൂടാതെ, ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.4 ശതമാനം മുതൽ 7.00 ശതമാനം വരെ ഉയർന്നിട്ടുണ്ട്. അതേസമയം, സ്മോൾക്യാപ് സൂചിക 0.3 ശതമാനം ഇടിഞ്ഞു.
സൺ ഫാർമ, എച്ച്‌യുഎൽ, ടിസിഎസ്, ടെക് എം, ഇൻഫോസിസ്, എസ്ബിഐ, ടാറ്റ മോട്ടോഴ്‌സ്, എച്ച്‌സിഎൽ ടെക്, ഭാരതി എയർടെൽ തുടങ്ങിയവയുടെ ഓഹരികൾ സെൻസെക്സിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഇവ ഒന്ന് മുതൽ രണ്ട് ശതമാനം വരെയാണ് നേട്ടമുണ്ടാക്കിയത്. അതേസമയം, നിഫ്റ്റിയിൽ ഗ്രാസിം, എൻടിപിസി, ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റാ സ്റ്റീൽ തുടങ്ങിയവയുടെ ഓഹരികൾ ഉയർന്നു.
Also Read: ഡ്രോൺ ഉപയോഗിച്ച് മയക്കുമരുന്ന് കടത്ത്: വെടിവെച്ചിട്ട് പോലീസ്
Post Your Comments