
ചെറുതുരുത്തി: ഗുജറാത്ത് സ്വദേശികളായ അഞ്ചംഗ സംഘത്തെ ചെറുതുരുത്തി ബംഗ്ലാവ് പറമ്പിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി. നാട്ടുകാരുടെ പരാതിയെ തുടർന്ന്, എസ്.ഐ ഫക്രുദ്ദീനും സംഘവും എത്തിയപ്പോൾ നാലുപേർ ഓടി രക്ഷപ്പെട്ടു. ഒരാളെ മാത്രമാണ് പിടികൂടാനായത്. ഗുജറാത്ത് ദഹോദ് ജില്ലയിലെ വരംഗേദ മൊഹാനിയ അംദാ ബായ് (54) ആണ് പിടിയിലായത്.
Read Also : ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു: മൂന്ന് യുവാക്കള്‍ അറസ്റ്റില്‍
ഭാരതപ്പുഴയിലൂടെയാണ് ഇവർ രക്ഷപ്പെട്ടത്. പിടിയിലാ ആളിൽ നിന്ന് മാരകായുധങ്ങൾ പിടിച്ചെടുത്തു. മേഖലയിൽ വീടുകൾ കുത്തി പൊളിച്ച് മോഷണം നടത്തുകയായിരുന്നു ലക്ഷ്യമെന്നാണ് സംശയം. പിടിയിലായ മൊഹാനിയ അംദാബായിയിൽ നിന്ന് വീട് കുത്തി പൊളിക്കാൻ ഉപയോഗിക്കുന്നതടക്കമുള്ള സാമഗ്രികളാണ് കണ്ടെത്തിയത്.
മോഷണകുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മറ്റുള്ളവർക്കായി അന്വേഷണം ശക്തമാക്കി.
Post Your Comments