വിവിധ രാജ്യങ്ങളിലേക്ക് മുട്ട കയറ്റുമതി ചെയ്ത് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, 2023 ജനുവരിയിൽ 5 കോടിയുടെ മുട്ടയാണ് രാജ്യത്ത് നിന്നും കയറ്റുമതി ചെയ്യുന്നത്. ഒമാൻ, ഖത്തർ ഉൾപ്പെടെയുള്ള മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളാണ് ഇന്ത്യയിൽ നിന്നുളള മുട്ടയുടെ പ്രധാന ആവശ്യക്കാർ. കൂടാതെ, സിംഗപ്പൂർ, മലേഷ്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നും ഇന്ത്യയ്ക്ക് വലിയ ഓർഡറുകൾ ലഭിച്ചിട്ടുണ്ട്. ആഗോള തലത്തിൽ മുട്ട ഉൽപാദനം കുറഞ്ഞത് ഇന്ത്യയിൽ നിന്നുള്ള മുട്ടയുടെ കയറ്റുമതി ശക്തിപ്പെടുത്താൻ സഹായിച്ചിട്ടുണ്ട്.
2023- ന്റെ ആദ്യ പകുതിയിൽ മലേഷ്യയിലേക്കുള്ള ഇന്ത്യയുടെ മുട്ട കയറ്റുമതി വലിയ തോതിൽ ഉയരുമെന്നാണ് വിലയിരുത്തൽ. 2022 ഡിസംബറിൽ മാത്രം 50 ലക്ഷം മുട്ടകളാണ് മലേഷ്യയിലേക്ക് കയറ്റുമതി ചെയ്തത്. അതേസമയം, ജനുവരി അവസാനത്തോടെ 10 ദശലക്ഷവും, ഫെബ്രുവരി 15 ഓടെ 15 ദശലക്ഷവും മുട്ട മലേഷ്യയിലേക്ക് കയറ്റുമതി ചെയ്യുന്നതാണ്. നിലവിൽ, ഇന്ത്യയിൽ നൂറ് മുട്ടയുടെ വില 565 രൂപ എന്ന റെക്കോർഡ് നിലവാരത്തിലേക്കാണ് ഉയർന്നിരിക്കുന്നത്.
Also Read: വെറും 300 രൂപയ്ക്ക് മൂന്നുമണിക്കൂര്‍ ബോട്ടുസവാരി, ഒപ്പം അടിപൊളി ഭക്ഷണവും
Post Your Comments