KeralaLatest NewsNews

ഉന്നതരുടെ ഗുണ്ടാബന്ധങ്ങളെ കുറിച്ച് അന്വേഷണം വേണ്ടെന്ന് കത്ത്

തിരുവനന്തപുരം: ഐപിഎസുകാരടക്കം ഉന്നതരുടെ ഗുണ്ടാബന്ധങ്ങളെ കുറിച്ച് അന്വേഷണം വേണ്ടെന്ന് കത്ത്. ഡിജിപി എഴുതിയെന്ന് പറയപ്പെടുന്ന കത്താണ് പുറത്തുവന്നിരിക്കുന്നത്. സിവില്‍ പൊലീസ് ഓഫീസര്‍ മുതല്‍ ഡിവൈഎസ്പി വരെയുള്ളവരുടെ വിവരം ശേഖരിച്ചാല്‍ മതിയെന്ന് കത്തില്‍ പ്രത്യേകം പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരെ കുറിച്ചുള്ള ഡിജിപിയുടെ വിവരശേഖരണത്തില്‍ നിന്നും എസ്പി മുതല്‍ മുകളിലോട്ടുള്ളവരെ ഒഴിവാക്കി. ഉന്നതരുടെ ഗുണ്ടാബന്ധങ്ങളേക്കുറിച്ച് അന്വേഷണമോ നടപടിയോ ഇല്ല.

Read Also: 2024ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്: കൃഷ്ണകുമാറും സുരേഷ് ഗോപിയും മത്സരിക്കുമെന്ന് കേന്ദ്ര സൂചനകള്‍

2018 ഏപ്രില്‍ 6ന് വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ എറണാകുളം റൂറല്‍ എസ്പിയായിരുന്ന എ.വി ജോര്‍ജില്‍ തുടങ്ങി സിഐയും എസ്‌ഐയുമടക്കം പത്തിലേറെ പൊലീസുകാര്‍ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ഒടുവില്‍ ഉന്നതര്‍ അന്വേഷിച്ച് കുറ്റപത്രം എത്തിയപ്പോള്‍ എസ്പി സാക്ഷി മാത്രമായി രക്ഷപെട്ടു, കുടുങ്ങിയത് താഴേത്തട്ടിലെ പൊലീസുകാര്‍ മാത്രമാണ്.

ഇതുവരെ സസ്‌പെന്‍ഷനും സ്ഥലംമാറ്റവും ഉള്‍പ്പെടെ 63 പേര്‍ക്കെതിരെ നടപടിയെടുത്തപ്പോഴും അതെല്ലാം ഡിവൈഎസ്പി വരെയുള്ളവരില്‍ ഒതുങ്ങി. എസ്പിയും ഐജിയും ഉള്‍പ്പടെയുള്ളവര്‍ക്കെതിരായ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അവഗണിച്ചാണ് ഉന്നതരെ ഉന്നതര്‍ തന്നെ രക്ഷിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button