WomenLife Style

സെര്‍വിക്കല്‍ ക്യാന്‍സര്‍ അഞ്ച് പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ ഇവ

ഇന്ത്യയിലെ സ്ത്രീകള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന രണ്ടാമത്തെ ക്യാന്‍സറാണ് സെര്‍വിക്കല്‍ ക്യാന്‍സര്‍. പ്രത്യുല്‍പാദന പ്രായത്തിലുള്ള, അതായത് 15-നും 44-നും ഇടയില്‍ പ്രായമുള്ള സ്ത്രീകളിലാണ് ഇത് ഏറ്റവും കൂടുതലായി കണ്ട് വരുന്നത്.

ഇന്ത്യയില്‍ ഓരോ വര്‍ഷവും 1,23,907 സ്ത്രീകള്‍ക്ക് ഗര്‍ഭാശയ കാന്‍സര്‍ ഉണ്ടെന്നും 77,348 പേര്‍ ഈ രോഗം മൂലം മരിക്കുന്നുവെന്നും ഇന്ത്യ ഹ്യൂമന്‍ പാപ്പിലോമ വൈറസ് (HPV), റിലേറ്റഡ് ക്യാന്‍സര്‍, ഫാക്റ്റ് ഷീറ്റ് 2021 എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

Read Also: 36 മണിക്കൂർ കൊണ്ട് മുഖത്തെ കരുവാളിപ്പ് പൂർണ്ണമായും മാറ്റാൻ ലളിതമായ ചില പൊടിക്കൈകൾ

സെര്‍വിക്‌സില്‍ എച്ച്പിവി ബാധിച്ച് പെരുകാന്‍ തുടങ്ങുമ്പോള്‍ സെര്‍വിക്കല്‍ ക്യാന്‍സര്‍ സംഭവിക്കുന്നു. ഇത് കോശങ്ങളുടെ ശേഖരണം മൂലം ഒരു പിണ്ഡം അല്ലെങ്കില്‍ ട്യൂമര്‍ രൂപപ്പെടാന്‍ തുടങ്ങുന്നു. ശരീരത്തിലെ കോശങ്ങള്‍ നിയന്ത്രണാതീതമായി വളരുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് ക്യാന്‍സര്‍. സെര്‍വിക്‌സ് യോനിയെ (ജനന കനാല്‍) ഗര്‍ഭാശയത്തിന്റെ മുകള്‍ ഭാഗവുമായി ബന്ധിപ്പിക്കുന്നു.

സ്ത്രീകളില്‍ സെര്‍വിക്കല്‍ ക്യാന്‍സറിനുള്ള ഏറ്റവും സാധാരണ കാരണം എച്ച്പിവി മൂലമുണ്ടാകുന്ന ദീര്‍ഘകാല അണുബാധയാണ്. ഈ വൈറസ് ലൈംഗികമായി പകരുന്നതാണ്. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ പകുതി പേര്‍ക്കും HPV ബാധയുണ്ടാകാമെന്നും എന്നാല്‍ ഭാഗ്യവശാല്‍ അവരില്‍ വളരെ ചെറിയൊരു വിഭാഗം ക്യാന്‍സറായി മാറുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. എച്ച്പിവി ബാധിതരായ സ്ത്രീകളാണ് സെര്‍വിക്കല്‍ ക്യാന്‍സറിന് ഏറ്റവും കൂടുതല്‍ ഇരയാകുന്നത്.

കൂടാതെ, സുരക്ഷിതവും ശുചിത്വവുമുള്ള ലൈംഗികാരോഗ്യം നിലനിര്‍ത്തുന്നത് സെര്‍വിക്കല്‍ ക്യാന്‍സര്‍ തടയാനുള്ള ഒരു മാര്‍ഗമാണെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

സെര്‍വിക്കല്‍ ക്യാന്‍സര്‍: ലക്ഷണങ്ങള്‍…

ലൈംഗിക ബന്ധത്തിന് ശേഷം യോനിയില്‍ രക്തസ്രാവം
വെള്ള നിറത്തിലുള്ള കനത്ത യോനി ഡിസ്ചാര്‍ജ്
ലൈംഗിക ബന്ധത്തിന് ശേഷമുള്ള ബ്ലീഡിംഗ്
പെല്‍വിക് ഭാഗത്തെ വേദന
ആര്‍ത്തവ വിരാമം വന്നതിനുശേഷമുള്ള രക്തസ്രാവം

 

shortlink

Related Articles

Post Your Comments

Related Articles


Back to top button