Latest NewsNewsLife Style

പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും ഈ പച്ചക്കറികള്‍…

മനുഷ്യന് പ്രധാനമായി വേണ്ടത് നല്ല ആരോഗ്യമാണ്. ആരോഗ്യം സംരക്ഷിക്കാന്‍ ആദ്യം വേണ്ടത് പ്രതിരോധശേഷിയാണ്. രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലാണ് പെട്ടെന്ന് രോഗങ്ങള്‍ വരുന്നത്. പ്രധാനമായും ഭക്ഷണത്തിലൂടെ തന്നെയാണ് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ നമുക്കാവുക. പ്രത്യേകിച്ച്, വിറ്റാമിനുകളും മറ്റും അടങ്ങിയ പച്ചക്കറികള്‍ പതിവായി കഴിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

രോഗപ്രതിരോധശേഷി കൂട്ടാന്‍ വേണ്ടി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പച്ചക്കറികളെ പരിചയപ്പെടാം.

ചീരയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ശരീരത്തിന് ആവശ്യമായ ധാരാളം പോഷകഗുണങ്ങളുള്ള ഇലക്കറിയാണ് ചീര. വിറ്റാമിന്‍ എ, സി, ഇ, കെ, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ അടങ്ങിയതാണ് ഇവ. വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ ചീര രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

ക്യാരറ്റ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിൻ എ, സി, കെ, ബി 6, ബയോട്ടിൻ, പൊട്ടാസ്യം, ഫൈബര്‍ തുടങ്ങി നിരവധി പോഷകങ്ങള്‍ ക്യാരറ്റില്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ സി അടങ്ങിയിട്ടുള്ളതിനാല്‍ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഇവ സഹായിക്കും.

ധാരാളം പോഷക ഗുണങ്ങളാൽ സമ്പന്നമായ ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. വിറ്റാമിന്‍ സി, ഫോളേറ്റ്, പൊട്ടാസ്യം, മംഗനീസ് എന്നിവ ധാരാളം അടങ്ങിയ പച്ചക്കറിയാണിത്. പ്രതിരോധശേഷി കൂട്ടാനും ചീത്ത കൊളസ്ട്രോളിനെ പുറംതള്ളാനും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ബീറ്റ്റൂട്ട് സഹായിക്കും.

വിറ്റാമിന്‍ സി, ആന്റി ഓക്സിഡന്‍റ് എന്നിവയാല്‍ സമ്പുഷ്ടമാണ് കാപ്സിക്കം. ചുവപ്പ്, മഞ്ഞ, പച്ച, ഓറഞ്ച് എന്നീ നിറങ്ങളില്‍ ലഭ്യമായ കാപ്സിക്കം പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. വിറ്റാമിന്‍ ഇ, എ, ഫൈബര്‍, പൊട്ടാസ്യം എന്നിവയും ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. വിളര്‍ച്ചയ്ക്കും ശരീരഭാരം നിയന്ത്രിക്കാനും ഇവ നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button