അബുദാബി: പൊതുമേഖലാ ജീവനക്കാരെ ആക്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടയിൽ പൊതുമേഖലാ ജീവനക്കാരെ ആക്രമിക്കുന്നവർക്ക് ഒരു വർഷം വരെ തടവും ഒരു ലക്ഷം ദിർഹം പിഴയും ശിക്ഷയായി ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. യുഎഇ ഫെഡറൽ നിയമം ’31/ 2021′-ലെ ആർട്ടിക്കിൾ 297 പ്രകാരം, സർക്കാർ ജീവനക്കാർ, പൊതു സേവനങ്ങൾ നൽകുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള ജീവനക്കാർ തുടങ്ങിയവർക്കെതിരെ കയ്യേറ്റശ്രമം, ഭീഷണി, അക്രമം മുതലായ പ്രവർത്തങ്ങളിലൂടെ നിയമപരമല്ലാത്ത കാര്യങ്ങൾ ചെയ്യാൻ നിർബന്ധിക്കുന്നതും, അവരുടെ ഉത്തരവാദിത്വങ്ങൾ തടസപ്പെടുത്തുന്നതും നിയമപരമായി കുറ്റകരമാണ്.
ഇത്തരം പ്രവർത്തനങ്ങളിലേർപ്പെടുന്നവരെ ചുരുങ്ങിയത് ആറ് മാസം വരെ കരുതൽ തടങ്കലിൽ പാർപ്പിക്കാം. മുൻകൂട്ടി നിശ്ചയിച്ചുറപ്പിച്ച് കൊണ്ടോ, സംഘം ചേർന്ന് കൊണ്ടോ, ആയുധം ഉപയോഗിച്ച് കൊണ്ടോ പൊതുമേഖലാ ജീവനക്കാരെ ആക്രമിക്കുന്നവർക്കും, അവരെ ദേഹോപദ്രവം ഏൽപ്പിക്കുന്നവർക്കും ശിക്ഷ ലഭിക്കും. ഒരു വർഷം വരെ തടവും ഒരു ലക്ഷം ദിർഹം പിഴയുമാണ് ഇത്തരക്കാർക്ക് ലഭിക്കുന്നത്.
Read Also: ഫ്രിഡ്ജില്‍ കരുതിയ ഭക്ഷണം കഴിക്കുമ്പോള്‍ സൂക്ഷിക്കണം, നിര്‍ദ്ദേശങ്ങളുമായി ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍
Post Your Comments