തൃശൂർ: തൃശൂർ സ്വദേശി സ്വാതി റഹിം നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിൽ. ഓൺലൈൻ ലേല സ്ഥാപനമായ സേവ് ബോക്സിന്റെ ഉടമയും ചലച്ചിത്ര താരങ്ങളുടെ വിശ്വസ്തനായിരുന്ന സ്വാതി റഹിം, സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസി നൽകാമെന്ന് പറഞ്ഞ് ഒട്ടേറെ പേരിൽ നിന്നായി നിക്ഷേപങ്ങൾ വാങ്ങി തട്ടിച്ചതായാണ് പരാതി.
കഴിഞ്ഞ മൂന്നു വർഷത്തിനിടെ സ്വാതി റഹിമിന്റെ പേരിൽ നിരവധി പരാതികൾ പോലീസിന് ലഭിച്ചിരുന്നു. പരാതികൾ പലതും മധ്യസ്ഥം പറഞ്ഞ് തീർക്കാനായിരുന്നു ശ്രമം.പ്രതിമാസം വലിയൊരു തുക കിട്ടുമെന്നായിരുന്നു ഇയാൾ നിക്ഷേപകരെ വിശ്വസിപ്പിച്ചിരുന്നത്. പക്ഷേ, ലാഭം കിട്ടിയില്ല.
തൃശൂർ ഈസ്റ്റ് സ്റ്റേഷനിൽ മാത്രം സ്വാതി റഹിമിനെതിരെ മൂന്നു കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലവിൽ മൂന്നു പരാതികളിലും കേസെടുത്തു. നിക്ഷേപ തട്ടിപ്പുകാരൻ പ്രവീൺ റാണ, സ്വാതിയുടെ പക്കൽ നിന്ന് അഞ്ചു ലക്ഷം രൂപ നിക്ഷേപമായി വാങ്ങിയിട്ടുണ്ട്.
Post Your Comments