യുവതലമുറയിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണ പരിപാടിയുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്ക്. ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ‘ലഹരി മുക്ത ക്യാമ്പസ്’ എന്ന പേര് നൽകിയിരിക്കുന്ന ഈ പരിപാടിയിൽ വിദഗ്ധരാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്.
പ്രചരണ പരിപാടിയുടെ ഭാഗമായി കവടിയാർ ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂളിൽ ലഹരി മുക്ത ക്യാമ്പസ് പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം എക്സൈസ് ഇൻസ്പെക്ടർ വി.ജി സുനിൽ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. പ്രിൻസിപ്പൽ ഫാ. പട്ടർകളം, എസ്ഐബി അസിസ്റ്റന്റ് ജനറൽ മാനേജർ ആർ. ദീപ്തി, ക്ലസ്റ്റർ ഹെഡ് പി.വി ശ്രീജിത്ത് എന്നിവർ പങ്കെടുത്തു. സംസ്ഥാന സർക്കാർ വ്യാപകമായി നടത്തിവരുന്ന ലഹരി വിരുദ്ധ പ്രചാരണത്തിന് പിന്തുണയേകാനും പരിപാടിയിലൂടെ ലക്ഷ്യമിടുന്നുണ്ട്.
Also Read: കോതമംഗലത്ത് ബന്ധുക്കളായ രണ്ട് കുട്ടികൾ പുഴയിൽ മുങ്ങി മരിച്ചു
Post Your Comments