Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

ഫ്രിഡ്ജില്‍ കരുതിയ ഭക്ഷണം കഴിക്കുമ്പോള്‍ സൂക്ഷിക്കണം, നിര്‍ദ്ദേശങ്ങളുമായി ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍

തിരുവനന്തപുരം: സംസ്ഥാനത്ത്  ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടുകയും നിരവധി പേര്‍ക്ക്  ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുകയും ചെയ്ത സാഹചര്യത്തില്‍ പുതിയ ഉത്തരവുമായി ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍.

Read Also: ‘മോഹൻലാൽ റൗഡി’: അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ശാന്തിവിള ദിനേശ്

ഭക്ഷ്യസുരക്ഷാ മുന്നറിയിപ്പോടുകൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണപ്പൊതികള്‍ നിരോധിച്ചു. സ്ലിപ്പിലോ സ്റ്റിക്കറിലോ ആ ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും എത്ര സമയത്തിനുള്ളില്‍ കഴിക്കണം എന്നിവ വ്യക്തമാക്കിയിരിക്കണം. പാകംചെയ്ത് ഹോട്ടലുകളില്‍ നിന്ന് നല്‍കുന്ന ഭക്ഷണപ്പൊതികള്‍ക്കാണ് ഉത്തരവ് ബാധകം.

ഉത്തരവില്‍ പറയുന്ന കാര്യങ്ങള്‍

ഫുഡ് സേഫ്റ്റി സ്റ്റാന്റേര്‍ഡ്സ് റഗുലേഷന്‍സ് പ്രകാരം ഹൈ റിസ്‌ക് ഹോട്ട് ഫുഡ്സ് വിഭാഗത്തിലുള്ള ഭക്ഷണം പാകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ ഉപയോഗിച്ചിരിക്കണം. ഭക്ഷണം എത്തിക്കാന്‍ കൂടുതല്‍ സമയമെടുക്കുന്ന സ്ഥലങ്ങളില്‍ യാത്രയിലും 60 ഡിഗ്രി ഊഷ്മാവ് നിലനിര്‍ത്തേണ്ടതാണ്.

പാലും പാല്‍ ഉത്പന്നങ്ങളും ഇറച്ചിയും ഇറച്ചിയുത്പന്നങ്ങളും മീനും മീന്‍ ഉത്പന്നങ്ങളുമാണ് ഈ വിഭാഗത്തില്‍പെടുന്നത്. ബില്‍ ഇല്ലാത്ത ചെറുകിട ഹോട്ടലുകള്‍ പൊതിയിലെ സ്റ്റിക്കറ്റില്‍ സമയവും എത്രമണിക്കൂറിനുള്ളില്‍ ഉപയോഗിക്കണമെന്നും രേഖപ്പെടുത്തണം.
വിവാഹം അടക്കമുള്ള പൊതുപരിപാടികള്‍ക്ക് ഓഡിറ്റോറിയങ്ങളിലും മറ്റും നല്‍കുന്ന പാകംചെയ്ത ഭക്ഷണവും 60 ഡിഗ്രി താപനിലയില്‍ സൂക്ഷിക്കണം.
ബേക്കറികളിലും മറ്റും വില്‍ക്കുന്ന ഭക്ഷണ പാക്കറ്റുകള്‍ക്ക് നിലവിലുള്ള ലേബലിങ് നിയമം ബാധകമാണ്. ഭക്ഷണം ഉണ്ടാക്കിയ സമയവും ഉപയോഗ കാലാവധിയും ഭക്ഷണപദാര്‍ഥത്തിലെ ചേരുവകളും രേഖപ്പെടുത്തണം.

മയോണൈസ് പോലുള്ളവ ചേര്‍ത്ത ഭക്ഷണം അടുത്ത ദിവസത്തേക്ക് ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നുണ്ട്. ഇത് ബാക്ടീരിയ പെരുകുകയും കഴിക്കുന്നവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. ഭക്ഷണവസ്തുക്കള്‍ ഫ്രീസറില്‍ അല്ലാതെ ഫ്രിഡ്ജില്‍ സൂക്ഷിച്ചശേഷം ചൂടാക്കാത്തതും ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button