NewsMobile PhoneTechnology

റിയൽമി 7 പ്രോ: റിവ്യൂ

6.4 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

ഇന്ത്യൻ വിപണിയിലെ ജനപ്രിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് റിയൽമി. ഒട്ടനവധി ഹാൻഡ്സെറ്റുകൾ റിയൽമി ഇതിനോടകം പുറത്തിറക്കിയിട്ടുണ്ട്. അത്തരത്തിൽ റിയൽമി പുറത്തിറക്കിയ മികച്ച ഹാൻഡ്സെറ്റുകളിൽ ഒന്നാണ് റിയൽമി 7 പ്രോ. ഒട്ടനവധി സവിശേഷതകളാണ് കമ്പനി ഈ സ്മാർട്ട്ഫോണിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. പ്രധാന ഫീച്ചറുകൾ എന്തൊക്കെയാണ് പരിചയപ്പെടാം.

6.4 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. ക്വാൽകം എസ്എം7125 സ്നാപ്ഡ്രാഗൺ 720ജി പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 10 ആണ്.

Also Read: സേവനങ്ങൾ സ്മാർട്ടാക്കി യുഎഇ: വിസ അപേക്ഷ ഇനി ഓൺലൈനിൽ

64 മെഗാപിക്സൽ, 8 മെഗാപിക്സൽ, 2 മെഗാപിക്സൽ, 2 മെഗാപിക്സൽ ക്വാഡ് ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 32 മെഗാപിക്സലാണ് സെൽഫി ക്യാമറ. 65 വാട്സ് ചാർജിംഗ് പിന്തുണയും, 4,500 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്. റിയൽമി 7 പ്രോ ഹാൻഡ്സെറ്റുകളുടെ ഇന്ത്യൻ വിപണി വില 19,490 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button