ന്യൂഡൽഹി: സുപ്രീം കോടതി വിധികൾ പ്രാദേശിക ഭാഷകളിൽ ലഭ്യമാക്കുന്നതിനെക്കുറിച്ചുള്ള ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ ചിന്തയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്തിടെ ഒരു ചടങ്ങിൽ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പ്രാദേശിക ഭാഷകളിൽ സുപ്രീം കോടതി വിധികൾ ലഭ്യമാക്കുന്നതിന് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു. അതിനായി സാങ്കേതികവിദ്യ ഉപയോഗിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ഇത് അഭിനന്ദനാർഹമായ ഒരു ചിന്തയാണ്, ഇത് നിരവധി ആളുകളെ, പ്രത്യേകിച്ച് യുവാക്കളെ സഹായിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ഇന്ത്യയ്ക്ക് നിരവധി ഭാഷകളുണ്ട്, അത് നമ്മുടെ സാംസ്‌കാരിക ചടുലത വർദ്ധിപ്പിക്കുന്നു. എഞ്ചിനീയറിംഗ്, മെഡിസിൻ തുടങ്ങിയ വിഷയങ്ങൾ ഒരാളുടെ മാതൃഭാഷയിൽ പഠിക്കാനുള്ള അവസരം നൽകുന്നതുൾപ്പെടെ ഇന്ത്യൻ ഭാഷകളെ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര ഗവൺമെന്റ് നിരവധി ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: 36 മണിക്കൂർ കൊണ്ട് മുഖത്തെ കരുവാളിപ്പ് പൂർണ്ണമായും മാറ്റാൻ ലളിതമായ ചില പൊടിക്കൈകൾ
Post Your Comments