അബുദാബി: സേവനങ്ങൾ സ്മാർട്ടാക്കി യുഎഇ. വിസ അപേക്ഷ ഇനി ഓൺലൈനിലൂടെ നൽകാം. അപേക്ഷകളിൽ ഭേദഗതി വരുത്താനും തെറ്റു തിരുത്താനും ഓൺലൈനിലൂടെ കഴിയും. വിസ, എമിറേറ്റ്‌സ് ഐഡി വിവരങ്ങൾ പരിഷ്‌ക്കരിക്കാൻ 5 നടപടികൾ പൂർത്തിയാക്കണമെന്ന് അധികൃതർ വ്യക്തമാക്കി. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) എന്നീ വെബ്സൈറ്റിലോ www.icp.gov.ae യുഎഇ ഐസിപി സ്മാർട്ട് ആപ്പ് വഴിയോ അപേക്ഷ നൽകാം. ഓൺലൈനിലൂടെ 24 മണിക്കൂറും സേവനം ലഭിക്കുന്നതാണ്.
Read Also: കോളറുടെ പേര് തെളിഞ്ഞുവരുന്ന സംവിധാനം ഓപ്ഷണലാക്കണം, പുതിയ നിർദ്ദേശവുമായി ടെലികോം കമ്പനികൾ
ഡിജിറ്റൽ സേവനം സ്വദേശികളും വിദേശികളും പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. എമിറേറ്റ്‌സ് ഐഡി പുതുക്കാനും നഷ്ടപ്പെട്ടവയ്ക്കു പകരം എടുക്കാനും ഓൺലൈൻ സേവനം ലഭ്യമാണ്. സ്മാർട് ആപ് വഴി വ്യക്തികൾക്കും കമ്പനികൾക്കും ടൈപ്പിങ് സെന്ററുകൾക്കും നടപടിക്രമങ്ങൾ പൂർത്തിയാക്കാം. വിവരങ്ങളിൽ ഭേദഗതി വരുത്താനും അനുബന്ധ രേഖകൾ അപ് ലോഡ് ചെയ്യാനും ഫീസും ബാങ്ക് ഗ്യാരണ്ടിയും അടയ്ക്കാനും സൗകര്യമുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത.
Read Also: 36 മണിക്കൂർ കൊണ്ട് മുഖത്തെ കരുവാളിപ്പ് പൂർണ്ണമായും മാറ്റാൻ ലളിതമായ ചില പൊടിക്കൈകൾ
Post Your Comments