MalappuramNattuvarthaLatest NewsKeralaNews

കൗൺസിലിംഗിൽ 11 വയസ്സുകാരിയെ അമ്മയുടെ സുഹൃത്ത് പീഡിപ്പിച്ചത് വെളിപ്പെടുത്തി : ബാങ്ക് ജീവനക്കാരനും പെൺസുഹൃത്തും അറസ്റ്റിൽ

മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ക്ലാർക്ക് അലി അക്ബർ ഖാൻ (39) ആണ് പൊലീസിന്‍റെ പിടിയിലായത്

മലപ്പുറം: 11 വയസുകാരിയെ പീഡിപ്പിച്ച കേസിൽ മലപ്പുറത്ത് കേരള ബാങ്ക് ജീവനക്കാരനും പെൺസുഹൃത്തും അറസ്റ്റിൽ. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ക്ലാർക്ക് അലി അക്ബർ ഖാൻ (39) ആണ് പൊലീസിന്‍റെ പിടിയിലായത്.

പ്രതിയുടെ പെൺ സുഹൃത്തിന്‍റെ മകളായ 11 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ് ചെയ്തത്. അമ്മയുടെ അറിവോടെയായിരുന്നു പീഡനമെന്ന് വ്യക്തമായതോടെ ഇവരെയും പിടികൂടുകയായിരുന്നു.

Read Also : സംശയമുള്ള പണമിടപാടുകൾ സംബന്ധിച്ച വിവരങ്ങൾ 10 ദിവസത്തിൽ അറിയിക്കണം: ധനവിനിമയ സ്ഥാപനങ്ങൾക്ക് നിർദ്ദേശം

സ്കൂളിൽ കുട്ടിയുടെ പെരുമാറ്റത്തിലെ മാറ്റം അധ്യാപകരുടെയും മറ്റും ശ്രദ്ധയിൽപ്പെട്ടതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. കുട്ടിയുടെ മാറ്റം ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ സ്‌കൂളിൽ കൗൺസിലിംഗ് നടത്തുകയായിരുന്നു. ഈ കൗൺസിലിംഗിലാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്.

അറസ്റ്റ് ചെയ്ത ഇരുവരെയും കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button