Latest NewsUAENewsInternationalGulf

ഗോൾഡൻ വിസ സ്വീകരിച്ച് മുരുകൻ കാട്ടാക്കട്ട

ദുബായ്: ഗോൾഡൻ വിസ സ്വീകരിച്ച് കവിയും ഗാനരചയിതാവും മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കട. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ആസ്ഥാനത്ത് എത്തിയാണ് അദ്ദേഹം ഗോൾഡൻ വിസ സ്വീകരിച്ചത്. ഇസിഎച്ച് ആസ്ഥാനത്ത് സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നാണ് അദ്ദേഹം വിസ ഏറ്റുവാങ്ങിയത്.

Read Also: പെണ്ണിൻ്റെ യഥാർത്ഥ പ്രതികരണ ശേഷി, എന്നിട്ടും ഇവിടുത്തെ കലാ സാംസ്കാരിക സ്ത്രീപക്ഷ ടീമുകൾക്ക് അനക്കമില്ല: അഞ്‍ജു പാർവതി

കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖർക്കാണ് യുഎഇ ഗോൾഡൻ വിസ സമ്മാനിക്കുന്നത്. 10 വർഷമാണ് യുഎഇ ഗോൾഡൻ വിസയുടെ കാലാവധി. നേരത്തെ, മലയാള ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെ നിരവധി പേർക്ക് യുഎഇ ഗോൾഡൻ വിസ ലഭിച്ചിരുന്നു.

കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ, ജയറാം, ടൊവിനോ തോമസ്, പൃഥ്വിരാജ്, ജയസൂര്യ, ദുൽഖർ സൽമാൻ, ആശാ ശരത്ത്, ആസിഫ് അലി, റോമ, ഭാവന, മീരാ ജാസ്മിൻ, മീന, ഇടവേള ബാബു, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, പ്രണവ് മോഹൻലാൽ, മനോജ് കെ ജയൻ, നിവിൻ പോളി, ദിലീപ്, ഹരിശ്രീ അശോകൻ എന്നീ താരങ്ങൾക്കും ഗായിക കെ എസ് ചിത്രയ്ക്കും, ഗായകൻ എം ജി ശ്രീകുമാർ, നിർമ്മാതാവ് ആന്റോ ആന്റണി, നാദിർഷാ, ആന്റണി പെരുമ്പാവൂർ സംവിധായകരായ സലീം അഹമ്മദ്, സന്തോഷ് ശിവൻ തുടങ്ങിയവർക്കും ഗോൾഡൻ വിസ ലഭിച്ചിരുന്നു

അതേസമയം, ഗോൾഡൻ വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ അടുത്തിടെ യുഎഇ ഇളവ് പ്രഖ്യാപിച്ചിരുന്നു. കൂടുതൽ വിഭാഗങ്ങളിലേക്ക് ഗോൾഡൻ വിസയുടെ പ്രയോജനം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഎഇയുടെ നടപടി.

Read Also: പെണ്ണിൻ്റെ യഥാർത്ഥ പ്രതികരണ ശേഷി, എന്നിട്ടും ഇവിടുത്തെ കലാ സാംസ്കാരിക സ്ത്രീപക്ഷ ടീമുകൾക്ക് അനക്കമില്ല: അഞ്‍ജു പാർവതി

shortlink

Related Articles

Post Your Comments

Related Articles


Back to top button