Latest NewsNewsIndia

സ്വിഗ്ഗിയിലും ജീവനക്കാരെ പിരിച്ചുവിടുന്നു

മുംബൈ: ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗിയിലും ജീവനക്കാരെ പിരിച്ചുവിടുന്നു. പുതിയ പിരിച്ചുവിടല്‍ നടപടികളുടെ ഭാഗമായി 380 ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിട്ടത്. സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് പിരിച്ചുവിടല്‍. സ്വിഗ്ഗിയുടെ 6,000 തൊഴിലാളികളില്‍ നിന്നും എട്ട് മുതല്‍ പത്ത് ശതമാനം വരെയുള്ള തൊഴിലാളികളാണ് കമ്പനിയില്‍ നിന്നും പുറത്തേക്ക് പോകുന്നത്. വളരെ ബുദ്ധിമുട്ടുള്ള തീരുമാനമാണ് ഇപ്പോള്‍ നടപ്പിലാക്കുന്നത് എന്നും ഇതില്‍ 380 ജീവനക്കാര്‍ നമ്മളോട് വിട പറയും എന്നും ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ സഹസ്ഥാപകന്‍ ശ്രീഹര്‍ഷ മജെറ്റി പറഞ്ഞു.

Read Also: അപര്‍ണ ബാലമുരളിയോട് അപമര്യാദയായി പെരുമാറിയ സംഭവം, വിഷ്ണുവിനെതിരെ നടപടിയെടുത്ത് ലോ കോളേജ് അധികൃതര്‍

‘പുനര്‍നിര്‍മ്മാണ പരിശീലനത്തിന്റെ ഭാഗമായി ടീമിന്റെ വലുപ്പം കുറയ്ക്കുന്നതിനുള്ള വളരെ ബുദ്ധിമുട്ടുള്ള ഒരു തീരുമാനമാണ് ഞങ്ങള്‍ നടപ്പിലാക്കുന്നത്. ഈ പ്രക്രിയയില്‍, കഴിവുള്ള 380 സ്വിഗ്ഗ്സ്റ്ററുകളോട് ഞങ്ങള്‍ വിടപറയും. ഇതിലൂടെ കടന്നുപോകേണ്ടി വന്നതില്‍ നിങ്ങളോട് ഞാന്‍ അങ്ങേയറ്റം ഖേദിക്കുന്നു,’ എന്നാണ് കമ്പനിയുടെ സിഇഒ പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button