മാപ്പിളപ്പാട്ട് പാടിയില്ലെങ്കില്‍ അടിച്ചോടിക്കുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തിയാള്‍ക്ക് സ്റ്റേജില്‍ വച്ച് മറുപടി നല്‍കി ഗായിക. ഈരാറ്റുപേട്ടയില്‍ നടന്ന ‘നഗരോത്സവം’ എന്ന പരിപാടിക്കിടെയാണ് സംഭവം. വേദിയില്‍ ഗായിക സജില സലീം പാട്ടു പാടുന്നതിനിടയില്‍ മാപ്പിളപ്പാട്ട് പാടിയില്ലെങ്കില്‍ അടിച്ചോടിക്കുമെന്ന് കാണികളില്‍ ഒരാള്‍ വിളിച്ചുപറഞ്ഞു. ഇതോടെ സജില പാട്ട് നിര്‍ത്തി അയാളോട് വേദിയിലേക്ക് വരാന്‍ ആവശ്യപ്പെട്ടു.
read also: രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ 15 പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി
‘പരിപാടി അവതരിപ്പിക്കാന്‍ വിളിച്ചപ്പോള്‍ മാപ്പിളപ്പാട്ട് മാത്രം മതിയെന്ന് പറഞ്ഞിരുന്നില്ല. അതുകൊണ്ടാണ് എല്ലാ തരത്തിലുള്ള പാട്ടുകളും പാടുന്നത്. എല്ലാ പാട്ടുകളും കേള്‍ക്കാന്‍ ഇഷ്ടമുള്ളവര്‍ തന്നെയല്ലേ ഇവിടെ പരിപാടി കാണാന്‍ വന്നിരിക്കുന്നത്. മാപ്പിളപ്പാട്ട് പാടിയില്ലെങ്കില്‍ അടിച്ചോടിക്കുമെന്ന് പറയുന്നത് ഞങ്ങളെ പരിഹസിക്കുന്നതിന് തുല്ല്യമാണ്. കുറേ നേരമായി ഇക്കാര്യം കേട്ടുകൊണ്ടിരിക്കുകയാണ്. ആരോടും ഇത്തരത്തില്‍ പെരുമാറാന്‍ പാടില്ല. നിങ്ങളെ ആസ്വദിപ്പിക്കാന്‍ വേണ്ടിയാണ് ഞാന്‍ പാട്ട് പാടുന്നത്. ഇതിനെതിരേ പ്രതികരിച്ചില്ലെങ്കില്‍ ഒന്നുമല്ലാതായിപ്പോകും. അതുകൊണ്ടാണ് ഇത് ഇപ്പോള്‍ സ്‌റ്റേജില്‍വെച്ച് തന്നെ പറയുന്നത്’, സജില പറഞ്ഞു.
Post Your Comments