നടപ്പു സാമ്പത്തിക വർഷം മൂന്നാം പാദ ഫലങ്ങൾ പ്രഖ്യാപിച്ച് റിലയൻസ് ജിയോ. മൂന്നാം പാദത്തിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കണക്കുകൾ പ്രകാരം, ഒക്ടോബറിൽ ആരംഭിച്ച് ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ 4,638 കോടി രൂപയുടെ ലാഭമാണ് രേഖപ്പെടുത്തിയത്. മുൻ വർഷം ഇതേ പദവുമായി താരതമ്യം ചെയ്യുമ്പോൾ 28.3 ശതമാനത്തിന് വർദ്ധനവ് ഉണ്ടായിട്ടുണ്ട്. കൂടാതെ, മൊത്ത വരുമാനം 19 ശതമാനം ഉയർന്ന് 22,998 കോടി രൂപയായി.
സെപ്തംബറിൽ അവസാനിച്ച രണ്ടാം പാദത്തിനേക്കാളും മികച്ച പ്രകടനമാണ് മൂന്നാം പാദത്തിൽ ഉണ്ടായിട്ടുള്ളത്. ലാഭം ഉയർന്നെങ്കിലും വരുമാനത്തിൽ നേരിയ ഇടിവ് ഉണ്ടായിട്ടുണ്ട്. ഇത്തവണ 13.3 ശതമാനമാണ് വരുമാനം ഇടിഞ്ഞത്. അതേസമയം, നികുതി, പലിശ തുടങ്ങിയ ബാധ്യതകൾക്ക് ശേഷമുള്ള വരുമാനം 26 ശതമാനം വർദ്ധനവോടെ 12,009 കോടി രൂപയായി. ഇത്തവണ ജിയോയുടെ മൊത്തം വരിക്കാർ രണ്ടാം പാദത്തിലെ 42.76 കോടിയിൽ നിന്ന് 43.29 കോടിയായി.
Also Read: ദീര്‍ഘായുസ്സിനും ജീവിതാഭിവൃദ്ധിക്കും മന:ശാന്തിക്കും വേണ്ടിയുള്ള വിവിധ തുലാഭാരങ്ങൾ
Post Your Comments