നടപ്പു സാമ്പത്തിക വർഷം മൂന്നാം പാദഫലങ്ങൾ പ്രസിദ്ധീകരിച്ചതോടെ, നിറം മങ്ങി റിലയൻസ് ഇൻഡസ്ട്രീസ്. കണക്കുകൾ പ്രകാരം, മൂന്നാം പാദത്തിൽ 15,792 കോടി രൂപയുടെ അറ്റാദായം മാത്രമാണ് കൈവരിച്ചത്. മുൻ വർഷം ഇതേ പാദവുമായി താരതമ്യം ചെയ്യുമ്പോൾ 15 ശതമാനത്തിന്റെ ഇടിവ് ഇത്തവണ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം 18,549 കോടി രൂപയായിരുന്നു അറ്റാദായം. അറ്റാദായം ഇടിഞ്ഞെങ്കിലും, വരുമാനത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇത്തവണ 2.2 ലക്ഷം കോടി രൂപയായാണ് വരുമാനം ഉയർന്നത്.
മൂന്നാം പാദത്തിൽ റീട്ടെയിൽ, ടെലികോം ബിസിനസുകൾ എന്നിവ കമ്പനി വ്യാപിപ്പിച്ചിരുന്നു. ഇത് പലിശ, മറ്റു ചെലവുകൾ എന്നിവ കുത്തനെ ഉയരാൻ കാരണമായി. പലിശച്ചെലവുകൾ 36.4 ശതമാനം വർദ്ധനവോടെ, 5,201 കോടി രൂപയായാണ് ഉയർന്നത്. കൂടാതെ, 3,03,503 കോടിയുടെ കടബാധ്യതയും റിലയൻസിന് ഉണ്ട്. റിലയൻസ് ഇൻഡസ്ട്രീസ് നിറം മങ്ങിയെങ്കിലും, റിലയൻസ് റീട്ടെയിൽ മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചിരിക്കുന്നത്. 2,400 കോടി രൂപയുടെ അറ്റാദായമാണ് റിലയൻസ് റീട്ടെയിൽ നേടിയത്.
Post Your Comments