Latest NewsUAENewsInternationalGulf

കുട്ടികളുടെ സ്‌കൂൾ ഫീസ് അടയ്ക്കാൻ ഭർത്താവ് വിസമ്മതിച്ചു: മുൻ ഭാര്യക്ക് 104,000 ദിർഹം നൽകണമെന്ന് കോടതി ഉത്തരവ്

അബുദാബി: കുട്ടികളുടെ സ്‌കൂൾ ഫീസ് അടയ്ക്കാൻ വിസമ്മതിച്ച ഭർത്താവ് മുൻ ഭാര്യക്ക് 104,000 ദിർഹം നൽകണമെന്ന് ഉത്തരവിട്ട് കോടതി. ദാമ്പത്യ പൊരുത്തക്കേടുകളെ തുടർന്ന് വിവാഹ മോചനം നേടിയ ദമ്പതികളാണ് ഇവർ. എന്നാൽ, കുട്ടികളുടെ സ്‌കൂൾ ഫീസ് നൽകാൻ ഭർത്താവ തയ്യാറായിരുന്നില്ല. തുടർന്നാണ് ഇവർ പരാതിയുമായി കോടതിയെ സമീപിച്ചത്.

അബുദാബി ഫാമിലി ആൻഡ് സിവിൽ അഡ്മിനിസ്‌ട്രേറ്റീവ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. കുട്ടികളുടെ വിദ്യാഭ്യാസം വഹിക്കേണ്ടത് അച്ഛന്റെ ഉത്തരവാദിത്തമാണെന്ന് കോടതി നിരീക്ഷിച്ചു. യുവതിയ്ക്ക് കേസ് നടത്താൻ ചെലവായ തുകയും ഇയാൾ നൽകണമെന്നാണ് കോടതി ഉത്തരവ്.

Read Also: മകളോട് മോശമായി സംസാരിച്ചത് ചോദ്യം ചെയ്ത പിതാവിന് മദ്യപസംഘത്തിന്റെ മർദ്ദനം : പിന്നാലെ പിതാവ് തൂങ്ങി മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button