തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ എൻജിനീയറിങ്, ആർക്കിടെക്ചർ കോളേജുകളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 1178 വിദ്യാർത്ഥികളുടെ സ്‌പെഷ്യൽ ഫീസ് പൂർണ്ണമായും ഒഴിവാക്കുകയാണെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു. ഓരോ സ്വാശ്രയ കോളേജും സർക്കാരിന് നൽകിയ 50 ശതമാനം സീറ്റിൽ പ്രവേശനം ലഭിച്ചവരിൽപ്പെട്ട പാവപ്പെട്ട 25 ശതമാനം കുട്ടികളെയാണ് ഫീസ് ഇളവിന് പരിഗണിച്ചതെന്ന് മന്ത്രി പറഞ്ഞു.
Read Also: ലൈംഗികാതിക്രമം നടന്നിട്ടില്ല: ഗുസ്തി താരങ്ങൾ ഉന്നയിച്ച ലൈംഗിക ആരോപണം നിഷേധിച്ച് ദേശിയ ഗുസ്തി ഫെഡറേഷൻ
5000 രൂപ മുതൽ 25,000 രൂപ വരെയുള്ള ഫീസ് ഇളവാണ് ഇവർക്ക് ലഭിക്കുക. സ്‌പെഷ്യൽ ഫീസ് ഒഴിവാക്കിയതിന് പുറമെ സ്‌കോളർഷിപ്പ് ലഭ്യമാക്കുകയും ചെയ്യും. 2021-22 ബാച്ചിലെ ഫീസിളവ് ആനുകൂല്യത്തിന് അർഹരായവരുടെ പട്ടിക പ്രവേശന കമ്മീഷണർ പ്രസിദ്ധീകരിച്ചു. അർഹരുടെ പട്ടിക www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസം തേടുന്നവർക്കെല്ലാം സാമൂഹ്യനീതി ഉറപ്പാക്കുകയെന്ന ലക്ഷ്യത്തിൽ എൽഡിഎഫ് സർക്കാർ മുന്നോട്ട് പോകുകയാണെന്നും ബിന്ദു കൂട്ടിച്ചേർത്തു.
Post Your Comments