ടെലിവിഷനിൽ ഇഷ്ട താരങ്ങളുടെ സിനിമകൾ കാണാൻ ആരാധകർ ഏറെയാണ്. എന്നാൽ ഓരേ സിനിമകള്‍ എല്ലാ ആഴ്ചയും കാണേണ്ടി വന്നാലുള്ള ആരാധകന്റെ അഭിപ്രായമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. അമിതാഭ് ബച്ചന്റെ ‘സൂര്യവംശ’ത്തിനു നേരെ വിമർശനം. 1999ല്‍ പുറത്തിറക്കിയ ചിത്രം എല്ലാ ഞായറാഴ്ചയും നിരന്തരം കാണിക്കുന്ന സ്വകാര്യ ചാനലിനെതിരെ ഒരു പ്രേക്ഷകന്‍ കത്തെഴുത്തിയിരിക്കുകയാണ്.
read also:രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ 15 പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി
‘നിങ്ങളുടെ ചാനല്‍ കാരണം, എനിക്കും എന്റെ കുടുംബത്തിനും ഇപ്പോള്‍ ഹീരാ താക്കൂറിനെയും (സിനിമയില്‍ ബിഗ് ബി അവതരിപ്പിച്ച കഥാപാത്രം) അദ്ദേഹത്തിന്റെ കുടുംബത്തെയും (രാധ, ഗൗരി) ഞങ്ങളുടെ സ്വന്തം ബന്ധുക്കളെ പോലെ അറിയാം. ഞങ്ങള്‍ക്ക് എല്ലാ ഡയലോഗുകളും മനഃപാഠമാണ്. നിങ്ങള്‍ (ചാനല്‍) ഈ ചിത്രം ഇനിയും എത്ര തവണ സംപ്രേഷണം ചെയ്യുമെന്ന് ഞാന്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്നു. അങ്ങനെ ചിത്രം സ്ഥിരമായി കാണിക്കുന്നത് എന്റെ മാനസിക നിലയെയും വിവേകത്തെയും ബാധിച്ചാല്‍ ആര് ഉത്തരവാദിത്തമേറ്റെടുക്കും? മുന്‍ഗണനാക്രമത്തില്‍ എന്റെ പരാതി പരിഹരിക്കാന്‍ ഞാന്‍ താഴ്മയോടെ അഭ്യര്‍ത്ഥിക്കുന്നു’ എന്നാണ് പരാതിക്കാരന്റെ കത്ത്.
Post Your Comments