NewsHealth & Fitness

ദിവസം മുഴുവനും ഉന്മേഷം നിലനിർത്താൻ ഈ പാനീയങ്ങൾ കുടിക്കൂ

ദിവസം മുഴുവൻ ഊർജ്ജം നിലനിർത്താൻ സഹായിക്കുന്ന പാനീയമാണ് ഗ്രീൻ ടീ

ശരീരത്തിന്റെ ഉന്മേഷം നിലനിർത്താൻ വിവിധ പാനീയങ്ങൾ കുടിക്കുന്നത് വളരെ നല്ലതാണ്. രാവിലെ എഴുന്നേറ്റയുടൻ ഊർജ്ജവും ഉന്മേഷവും നൽകുന്ന ഒട്ടനവധി പാനീയങ്ങൾ ഉണ്ട്. അത്തരത്തിൽ പ്രാതലിനു മുൻപായി കുടിക്കാവുന്ന പാനീയങ്ങളെക്കുറിച്ച് അറിയാം.

ദിവസം മുഴുവൻ ഊർജ്ജം നിലനിർത്താൻ സഹായിക്കുന്ന പാനീയമാണ് ഗ്രീൻ ടീ. ശരീരത്തിന്റെ മെറ്റബോളിസം ക്രമപ്പെടുത്താനുള്ള കഴിവ് ഗ്രീൻ ടീക്ക് ഉണ്ട്. കൂടാതെ, ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും, അമിതമായി അടിഞ്ഞുകൂടിയ കൊഴുപ്പ് എരിയിച്ചു കളയാനും ഗ്രീൻ ടീ ഉത്തമമാണ്.

Also Read: മുടി സംരക്ഷണത്തിന് പഴം കണ്ടീഷണർ

രാവിലെ തേങ്ങാവെള്ളം കുടിക്കുന്നത് ശരീരത്തിന് ഉന്മേഷം നൽകും. തേങ്ങാവെള്ളത്തിൽ പൊട്ടാസ്യം, കാൽസ്യം എന്നിവ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിന്റെ പ്രവർത്തനങ്ങൾക്ക് അനിവാര്യമായ ഘടകങ്ങളാണ്.

വിവിധ അസുഖങ്ങളിൽ നിന്ന് രക്ഷ നേടാൻ ഇഞ്ചിച്ചായ കുടിക്കാവുന്നതാണ്. വേദനസംഹാരിയായി പ്രവർത്തിക്കാനുള്ള കഴിവ് ഇഞ്ചിച്ചായയ്ക്ക് ഉണ്ട്. പേശികളുടെ വേദന, വയറുവേദന, ദഹന പ്രശ്നങ്ങൾ എന്നിവ അകറ്റാൻ ഇഞ്ചിച്ചായ മികച്ച ഓപ്ഷനാണ്.

shortlink

Post Your Comments


Back to top button