മിക്ക ആളുകളുടെയും ഇഷ്ട പച്ചക്കറികളിൽ ഒന്നാണ് മത്തങ്ങ. ആന്റി- ഓക്സിഡന്റുകളുടെ കലവറയായ മത്തങ്ങ ഒട്ടനവധി ഗുണങ്ങളാണ് ആരോഗ്യത്തിന് നൽകുന്നത്. ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് പുറമേ, ചർമ്മത്തെ സംരക്ഷിക്കാനുള്ള കഴിവും മത്തങ്ങയ്ക്ക് ഉണ്ട്. മുഖത്തെ ചുളിവുകളും കറുത്ത പാടുകളും അകറ്റാൻ മത്തങ്ങ ഫേസ് പാക്ക് ഫലപ്രദമാണ്. അവ എങ്ങനെ തയ്യാറാക്കണമെന്ന് പരിചയപ്പെടാം.
മത്തങ്ങയിലെ കുരു കളഞ്ഞതിനുശേഷം നന്നായി അരച്ചെടുക്കുക. പൾപ്പ് രൂപത്തിലായ മിശ്രിതത്തിലേക്ക് മുട്ടയുടെ വെള്ള, തേൻ എന്നിവ ചേർത്ത് വീണ്ടും മിക്സ് ചെയ്യുക. ഇത് മുഖത്ത് തേച്ചുപിടിപ്പിച്ച് 20 മിനിറ്റിനു ശേഷം കഴുകി കളയാവുന്നതാണ്. മുഖത്ത് ഉണ്ടാകുന്ന കറുത്ത പാടുകൾ, മുഖക്കുരു എന്നിവ അകറ്റാൻ ഫേസ് പാക്ക് സഹായിക്കും.
മുഖത്തുള്ള മൃതകോശങ്ങളെ നീക്കം ചെയ്യാൻ മത്തങ്ങ വളരെ നല്ലതാണ്. മത്തങ്ങയുടെ പൾപ്പ് എടുത്തതിനുശേഷം അതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര ചേർക്കുക. ഈ മിശ്രിതം മുഖത്ത് നന്നായി സ്ക്രബ് ചെയ്യുന്നത് മൃതകോശങ്ങൾ നീക്കം ചെയ്യുന്നതിനോടൊപ്പം ചർമ്മത്തിന്റെ തിളക്കവും വർദ്ധിപ്പിക്കും. ആഴ്ചയിൽ രണ്ട് ദിവസം ഇത്തരത്തിൽ സ്ക്രബ് ചെയ്യാവുന്നതാണ്.
Post Your Comments