തൃശൂർ: മോഷണക്കേസ് പ്രതിയും സഹായിയും പൊലീസ് പിടിയിൽ. ഒളരി പുതൂർക്കര ദേശത്ത് കണ്ടൻകുളത്ത് വീട്ടിൽ അനൂപ് (35), സഹായി ചിയ്യാരം സേവനാലയം പള്ളിക്കടുത്ത് കൊള്ളന്നൂർ വീട്ടിൽ ജെയ്സൺ (48) എന്നിവരെയാണ് നെടുപുഴ പൊലീസ് പിടികൂടിയത്. ലുക്ക് ഔട്ട് നോട്ടീസ് കണ്ട് രഹസ്യവിവരം ലഭിച്ചതനുസരിച്ച് നടത്തിയ അന്വേഷണത്തിൽ ആണ് ഇവർ പിടിയിലായത്.
നെടുപുഴ പൊലീസ് സ്റ്റേഷനിലേക്ക് വന്ന ഒരാൾ സ്റ്റേഷനിൽ പതിച്ചിരുന്ന നോട്ടീസിൽ പരിചയമുള്ളവരുടെ ചിത്രം കണ്ടു. തുടർന്ന്, പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
Read Also : ‘ഗർഭിണിയായ എൻ്റെ ഭാര്യയെ ചവിട്ടിക്കൊല്ലാന്‍ നോക്കിയ ആളെ ഞാൻ എതിർത്തു, പോലീസ് എനിക്കെതിരെ കള്ളക്കേസ് എടുത്തു’
2022 സെപ്റ്റംബർ 20നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുണ്ടുപാലത്തിലുള്ള പട്രോൾ പമ്പിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിലെ ബാഗിൽ നിന്ന് 4100 രൂപയും വാഹനരേഖകളും മോഷ്ടിക്കുകയായിരുന്നു.
നെടുപുഴ ഇൻസ്പെക്ടർ ടി.ജി. ദിലീപിന്റെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷണം. അന്വേഷണത്തിൽ പ്രതിയുടെയും കൂട്ടാളിയുടെയും ചിത്രം പൊലീസിന് ലഭിച്ചിരുന്നു. അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർ ആർ.യു. അരുൺ, സീനിയർ സിവിൽ പൊലീസ് ഓഫീസർ എ. ശുഭ, സിവിൽ പൊലീസ് ഓഫീസർ സി. ശ്രീജിത്ത് എന്നിവരും ഉണ്ടായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി.
Post Your Comments