ആഭ്യന്തര സൂചികകൾ ദുർബലമായതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ബിഎസ്ഇ സെൻസെക്സ് 236.66 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 60,621.77- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 80.10 പോയിന്റ് നഷ്ടത്തിൽ 18,027.70- ലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ 0.5 ശതമാനം വീതം ഇടിഞ്ഞിട്ടുണ്ട്. ഇന്ന് ഓഹരി വിപണിയിൽ 1,533 ഓഹരികൾ മുന്നേറുകയും, 1,865 ഓഹരികൾ ഇടിഞ്ഞും, 146 ഓഹരികൾ മാറ്റമില്ലാതെയും വ്യാപാരം അവസാനിപ്പിച്ചു.
കോൾ ഇന്ത്യ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, പവർ ഗ്രിഡ് കോർപ്പറേഷൻ, എച്ച്‌ഡിഎഫ്‌സി, ഐടിസി തുടങ്ങിയവയുടെ ഓഹരികൾ നിഫ്റ്റിയിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അതേസമയം, എച്ച്‌യുഎൽ, ഏഷ്യൻ പെയിന്റ്‌സ്, ബജാജ് ഫിനാൻസ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, നെസ്‌ലെ ഇന്ത്യ തുടങ്ങിയവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു. വ്യാപാരത്തിന്റെ ആരംഭ ഘട്ടത്തിൽ തന്നെ ആഗോള വിപണി ദുർബലമായിരുന്നു.
Also Read: ‘ഓണം ബമ്പർ ജേതാവിനുണ്ടായ അവസ്ഥ വരരുത്’: ക്രിസ്മസ് ബംപറടിച്ച ഭാഗ്യശാലിയെ കണ്ടെത്തി പക്ഷെ..
Post Your Comments