നിയമ പോരാട്ടങ്ങൾക്കൊടുവിൽ വീണ്ടും തിരിച്ചടികൾ നേരിട്ട് ആഗോള ടെക് ഭീമനായ ഗൂഗിൾ. ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് വിപണിയിൽ കൂടുതൽ മുൻതൂക്കം നൽകിയതിനെ തുടർന്ന് ഗൂഗിളിന് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ പിഴ ചുമത്തിയിരുന്നു. ഇതിനെ തുടർന്നാണ് ഗൂഗിൾ സുപ്രീം കോടതിയെ സമീപിച്ചത്. റിപ്പോർട്ടുകൾ പ്രകാരം, സിസിഐ ചുമത്തിയ 1,337 കോടി രൂപ പിഴ സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചിരിക്കുകയാണ്. കൂടാതെ, തുകയുടെ 10 ശതമാനം ഒരാഴ്ചയ്ക്കകം അടയ്ക്കാനും ഉത്തരവായിട്ടുണ്ട്.
സിസിഐയുടെ ഉത്തരവിനെതിരെ ഗൂഗിൾ നൽകിയ അപ്പീലിൽ 2023 മാർച്ച് 31- നകം തീരുമാനമെടുക്കാൻ ട്രിബ്യൂണലിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. തുകയുടെ ശതമാനം കെട്ടിവയ്ക്കാൻ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്. സിസിഐയുടെ നടപടിക്കെതിരെ വിവിധ ഘട്ടങ്ങളിലായി ഗൂഗിൾ രംഗത്തെത്തിയിരുന്നു. സിസിഎയുടെ നടപടി ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും, അവ പരിഹരിക്കാനാകാത്ത നഷ്ടം ഉണ്ടാക്കിയിട്ടുണ്ടെന്നുമാണ് ഗൂഗിളിന്റെ വാദം.
Also Read: ഗ്രൈൻഡറിൽപ്പെട്ട് വലതു കൈ അറ്റുപോയി: തൊഴിലാളിയ്ക്ക് 1.5 ലക്ഷം ദിർഹം നഷ്ടപരിഹാരം വിധിച്ച് കോടതി
Post Your Comments