Latest NewsUAENewsInternationalGulf

വിസ, എമിറേറ്റ്‌സ് ഐഡി സേവനങ്ങൾക്ക് ഫീസ് വർദ്ധിപ്പിച്ച് യുഎഇ

അബുദാബി: സ്മാർട്ട് സേവനങ്ങൾക്കുള്ള ഫീസ് ഉയർത്തിയതോടെ യുഎഇയിൽ വിസ, എമിറേറ്റ്‌സ് ഐഡി സേവനങ്ങൾക്ക് ചെലവ് വർദ്ധിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയാണ് (ഐസിപി) ഫീസ് വർദ്ധന സംബന്ധിച്ച നിർദേശം നൽകിയത്.

Read Also: പത്തനംതിട്ടയില്‍ വന്‍ അഗ്നിബാധ, കടകള്‍ കത്തി നശിച്ചു, ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ച് വന്‍ സ്‌ഫോടനം

പുതിയ വിസയും എമിറേറ്റ്‌സ് ഐഡിയും എടുക്കുന്നതിനും പുതുക്കുന്നതിനും നിരക്കു വർധന ബാധകമാണ്. 2 വർഷ കാലാവധിയുള്ള എമിറേറ്റ്‌സ് ഐഡിക്ക് 270 ദിർഹത്തിന് (5981 രൂപ) പകരം ഇനി 370 ദിർഹം (8197 രൂപ) നൽകണം. സന്ദർശക വിസ ഉൾപ്പെടെ എല്ലാ തരം വിസകളുടെ ഫീസിലും വർദ്ധന ബാധകമാണ്.

370 ദിർഹമായിരിക്കും ഇനി ഒരു മാസത്തെ സന്ദർശക വിസയുടെ നിരക്ക്. അതേസമയം, സ്വദേശികൾക്ക് പുതിയ പാസ്‌പോർട്ട്/എമിറേറ്റ്‌സ് ഐഡി എന്നിവ എടുക്കുകയും പുതുക്കുകയും ചെയ്യുക, ഫാമിലി ബുക്ക് സർവീസ് തുടങ്ങിയ സേവനങ്ങളെ ഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിസ കേന്ദ്രങ്ങളിൽ നേരിട്ട് എത്തി അപേക്ഷിക്കുന്നവർക്കും വർദ്ധന ബാധകമല്ല.

Read Also: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ സ്വർണ്ണം പിടികൂടി; പിടിച്ചെടുത്തത് രേഖകളില്ലാതെ കടത്തിയ 519.32 ഗ്രാം സ്വര്‍ണ്ണം

shortlink

Related Articles

Post Your Comments

Related Articles


Back to top button