നെടുമങ്ങാട്: കുറ്റിച്ചൽ പഞ്ചായത്തിലെ എലിമല വാർഡിലെ നടപ്പാത പാലം തകർന്ന് ലോറി തോട്ടിൽ വീണു. കോട്ടൂർ സ്വദേശി നാസറിന്റെ പിക്കപ്പ് ആണ് അപകടത്തിൽപെട്ടത്.
ഇന്നലെ രാവിലെ ഒമ്പതിനാണ് സംഭവം. സ്വകാര്യ വ്യക്തിക്ക് കെട്ടിട നിർമാണത്തിന് ആവശ്യമായ പാറപ്പൊടി കൊണ്ടുപോകുമ്പോഴാണ് അപകടം നടന്നത്. കുമ്പിൾമൂട് തോട്ടിൽ 25 അടിയോളം താഴ്ചയിലേക്ക് വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവറിന്റെ കൈയ്ക്ക് പരിക്കേറ്റു.
Read Also : ദിവസവും 30 മിനിറ്റ് നടക്കുന്നതുകൊണ്ടുള്ള ആരോഗ്യഗുണങ്ങൾ
15 ലക്ഷം രൂപ പുതിയ പാലം പണിയുന്നതിന് വേണ്ടി കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് വക കൊള്ളിച്ചിരുന്നു. എന്നാൽ, അത് ടെൻഡർ പിടിക്കുന്നതിന് ആരും മുന്നോട്ടു വന്നില്ല. ഇപ്പോഴത്തെ ഭരണസമിതി 10 ലക്ഷം രൂപകൂടി പദ്ധതിക്കായി ഉൾക്കൊള്ളിച്ചു. 25 ലക്ഷം രൂപ പാലം പണിയുന്നതിന് വേണ്ടി കുറ്റിച്ചൽ പഞ്ചായത്ത് നീക്കിവച്ചിട്ടും ടെൻഡർ പിടിക്കുന്നതിന് ആരുമെത്തിയില്ല. ടെൻഡർ പിടിക്കുകയാണെങ്കിൽ ഉടൻതന്നെ പണി ആരംഭിക്കാൻ കഴിയുമെന്ന് വാർഡ് മെമ്പർ പറഞ്ഞു.
പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള പാർശ്വഭിത്തി ഇടിഞ്ഞാണ് പിക്കപ്പ് വാഹനം തോട്ടിലേക്ക് മറിഞ്ഞതെന്ന് നാട്ടുകാർ പറഞ്ഞു.
Post Your Comments