Latest NewsNewsIndia

സ്തനങ്ങള്‍ കാല്‍മുട്ട് വരെ നീണ്ടു, ഒടുവില്‍ യുവതിക്ക് രക്ഷകരായി എത്തിയത് അമൃതയിലെ ഡോക്ടര്‍മാര്‍

ന്യൂഡല്‍ഹി: സ്തനങ്ങള്‍ കാല്‍മുട്ട് വരെ നീണ്ടതോടെ യുവതിക്ക് രക്ഷയായത് അമൃത ആശുപത്രിയിലെ ഡോക്ടര്‍മാര്‍. മിഡില്‍ ഈസ്റ്റില്‍ നിന്നെത്തിയ 23കാരിക്കായിരുന്നു അപൂര്‍വമായ രോഗാവസ്ഥയുണ്ടായിരുന്നത്. ഗര്‍ഭിണിയായതിന് പിന്നാലെ യുവതിയുടെ മാറിടങ്ങള്‍ വലിപ്പം വച്ച് വരികയും 11 കിലോയോളം തൂക്കം വയ്ക്കുകയും ചെയ്തു. യുവതിയുടെ കാല്‍മുട്ടുകള്‍ വരെ സ്തനങ്ങള്‍ വലിപ്പം വച്ചതോടെ 23-കാരി ഗുരുതരാവസ്ഥയിലായി. ഇതോടെയായിരുന്നു സ്തനങ്ങളുടെ വലിപ്പം കുറയ്ക്കാനുള്ള ശസ്ത്രക്രിയ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. ഫരീദാബാദിലുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ ചികിത്സയില്‍ ശസ്ത്രക്രിയ നടത്തിയതിന് ശേഷം യുവതി സുഖം പ്രാപിച്ച് വരികയാണ്.

Read Also:ആരോഗ്യകരമായ ശരീരം നിലനിര്‍ത്താനോ അമിതവണ്ണം കുറക്കാനോ നടത്തം കൊണ്ട് മാത്രം സാധിക്കില്ല. ശ്രദ്ധിക്കേണ്ടത് ഇവ

കഴിഞ്ഞ ഏഴ് മാസമായി സ്ത്ന വലിപ്പം വര്‍ധിക്കുന്ന അപൂര്‍വ രോഗത്തിന് വിധേയയായിരുന്നു യുവതി. 11 കിലോയോളം തൂക്കം വച്ചതോടെ എഴുന്നേറ്റ് നില്‍ക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായി. അഞ്ച് മിനിറ്റില്‍ കൂടുതല്‍ പരസഹായമില്ലാതെ നില്‍ക്കാന്‍ കഴിയാതെ വന്നതോടെയാണ് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദ്ദേശിച്ചത്.

ഗര്‍ഭാവസ്ഥയിലായിരുന്നു യുവതിക്ക് രോഗം പിടിപെട്ടതെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ബിലാറ്ററല്‍ ജെസ്റ്റേഷണല്‍ ജൈജാന്റോമാസ്തിയ എന്നാണ് രോഗത്തിന്റെ പേര്. ഗര്‍ഭം ധരിച്ചിരിക്കുന്ന സമയത്ത് അപൂര്‍വ്വമായി ചില സ്ത്രീകളില്‍ കണ്ടുവരുന്ന അവസ്ഥയാണിത്. രോഗം ബാധിക്കുന്നതോടെ സ്തനങ്ങള്‍ അസാധാരണമാംവിധം വലിപ്പം വയ്ക്കാന്‍ തുടങ്ങും. ബ്രസ്റ്റ് ടിഷ്യൂവിന്റെ വളര്‍ച്ചയില്‍ വ്യതിയാനം സംഭവിക്കുമ്പോഴാണ് ഇത്തരത്തില്‍ സ്തന വളര്‍ച്ചയുണ്ടാകുന്നത്. 23-കാരിയില്‍ പത്ത് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയാണ് ആവശ്യമായി വന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മുന്‍ വര്‍ഷങ്ങളില്‍ പെണ്‍കുട്ടിക്ക് ഗര്‍ഭം അലസിപ്പോയിരുന്നു. തുടര്‍ന്ന് മൂന്നാമതായി ഗര്‍ഭം ധരിച്ച അവസ്ഥയിലാണ് 23-കാരിയെ അപൂര്‍വ രോഗം പിടികൂടുന്നത്. തുടര്‍ന്ന് 22 ആഴ്ചയെത്തിയപ്പോള്‍ യുവതിയുടെ നില അതീവഗുരുതരമാവുകയും 3-ാമത്തെ ഗര്‍ഭം അബോര്‍ഷന്‍ ചെയ്യേണ്ടി വരികയുമായിരുന്നു. ഈ അവസ്ഥയിലാണ് ഫരീദാബാദിലെ അമൃത ആശുപത്രിയിലേക്ക് യുവതി എത്തുന്നത്.

സങ്കീര്‍ണമായ ശസ്ത്രക്രിയയ്ക്ക് ശേഷം നിലവില്‍ യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്. സാധാരണ ജീവിതത്തിലേക്ക് തിരികെ വരാന്‍ കഴിയുമെന്നത് പ്രതീക്ഷിച്ചതല്ലെന്നും പഴയ രൂപത്തിലേക്ക് ശരീരത്തെ തിരിച്ചുകിട്ടിയതില്‍ അത്യധികം സന്തോഷമുണ്ടെന്നും യുവതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button