Latest NewsNewsLife Style

തുളസിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ​ഗുണങ്ങൾ!

വീടുകളിലും നാട്ടിന്‍പുറങ്ങളിലുമെല്ലാം സുലഭമായി കിട്ടുന്നതാണ് തുളസിയില. തുളസിയിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. തുളസിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ ചെറുതൊന്നുമല്ല. ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ തുളസി പ്രതിരോധസംവിധാനത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

തുളസി വെള്ളം പതിവായി കഴിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുമെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പ്രമേഹമുള്ളവർ തുളസി വെള്ളം വെറും വയറ്റിൽ കുടിക്കുന്നത് ഏറെ നല്ലതാണ്. ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ തുളസി ചായ സഹായിക്കുന്നു. ‘യൂജിനോൾ’ എന്നൊരു ഘടകം തുളസിയിൽ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് സഹായകമാണ്. ബിപി കുറയ്ക്കാനും ഇതു സഹായിക്കും.

ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറച്ച് ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നു. തുളസി രക്തം ശുദ്ധീകരിക്കാൻ ഏറെ ഉത്തമമാണ്. ഇതുകൊണ്ടുതന്നെ ചർമത്തിനു തിളക്കം നൽകാനും രക്തജന്യ രോഗങ്ങൾ ഒഴിവാക്കാനും സഹായിക്കുകയും ചെയ്യും. കോർട്ടിസോൾ ഹോർമോണിന്റെ അളവ് നിലനിർത്താൻ തുളസി വെള്ളം സഹായിക്കുന്നുവെന്ന് ചില പഠനങ്ങൾ പറയുന്നു.

Read Also:- വ​ഴി​വെ​ട്ടു​ന്ന​തിനെ ചൊല്ലി തർക്കം : യു​വാ​വി​നെ ര​ണ്ടു​പേ​ർ ചേ​ർ​ന്ന് ആ​ക്ര​മി​ച്ച​താ​യി പ​രാ​തി

ഇത് ശരീരത്തിലെ സമ്മർദ്ദത്തിന് കാരണമാകുന്ന സ്ട്രെസ് ഹോർമോൺ എന്നും അറിയപ്പെടുന്നു. തുളസി വെള്ളം കുടിക്കുന്നത് കോർട്ടിസോളിന്റെ അളവ് കുറയ്ക്കുകയും സമ്മർദ്ദരഹിതമായി തുടരാൻ സഹായിക്കുകയും ചെയ്യും. ഉത്കണ്ഠ പോലുള്ള വിഷാദരോഗത്തിന്റെ വിവിധ ലക്ഷണങ്ങളെ ഇത് ഇല്ലാതാക്കുകയും ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button