താൻ പണത്തിന് വേണ്ടിയാണ് സിനിമ എടുക്കുന്നതെന്ന് സംവിധായകൻ എസ്എസ് രാജമൗലി. ആര്‍ആര്‍ആര്‍ ഒരു വാണിജ്യ ചിത്രമാണെന്നും കൂടെ അനുബന്ധമായി അവാര്‍ഡ് കിട്ടിയാല്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ആര്‍ആര്‍ആര്‍ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാര്‍ എന്‍ട്രി ആകാത്തതില്‍ നിരാശയുണ്ടെന്നും രാജമൗലി കൂട്ടിച്ചേർത്തു.
‘ഞാന്‍ പണത്തിന് വേണ്ടിയാണ് സിനിമ എടുക്കുന്നത്. പ്രേക്ഷകര്‍ക്ക് വേണ്ടിയാണ് സിനിമ എടുക്കുന്നത്. അല്ലാതെ വിമര്‍ശക പ്രശംസ കിട്ടാന്‍ അല്ല. ആര്‍ആര്‍ആര്‍ ഒരു വാണിജ്യ ചിത്രമാണ്. അത് വാണിജ്യമായി വലിയ വിജയമാണ്. അതിന്‍റെ കൂടെ അനുബന്ധമായി അവാര്‍ഡ് കിട്ടിയാല്‍ സന്തോഷം. അത് എന്‍റെ യൂണിറ്റ് അംഗങ്ങള്‍ ചെയ്ത കഠിനാദ്ധ്വാനത്തിന് ലഭിക്കുന്ന അംഗീകാരമാണ്’.
‘ആര്‍ആര്‍ആര്‍ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാര്‍ എന്‍ട്രി ആകാത്തതില്‍ നിരാശയുണ്ട്. എന്നാല്‍ അത് കഴിഞ്ഞ കാര്യമാണ്. ഇപ്പോള്‍ യോഗ്യത നേടിയ ചെല്ലോ ഷോ ഒരു ഇന്ത്യന്‍ ചിത്രം എന്ന നിലയില്‍ അഭിമാനകരമാണ്’ രാജമൗലി പറഞ്ഞു.
Read Also:- ഏറ്റവും പുതിയ ഹാൻഡ്സെറ്റുമായി വിവോ തായ്‌വാൻ വിപണിയിൽ, കൂടുതൽ വിവരങ്ങൾ അറിയാം
ഗോള്‍ഡ് ഗ്ലോബ് അവാര്‍ഡ് ‘ആര്‍ആര്‍ആര്‍’ ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനം അടുത്തിടെ നേടിയിരുന്നു. എം എം കീരവാണിയാണ് ചിത്രത്തിലെ ഗാനത്തിന് സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. ചന്ദ്രബോസിന്റെ വരികള്‍ രാഹുല്‍, കാല ഭൈരവ എന്നിവര്‍ ചേര്‍ന്നാണ് പാടിയിരിക്കുന്നത്. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ജൂനിയര്‍ എൻടിആറും രാം ചരണും ‘നാട്ടു നാട്ടു’ ഗാനത്തിന് ചെയ്ത നൃത്തച്ചുവടുകളും തരംഗമായിരുന്നു.
Post Your Comments