KollamLatest NewsKeralaNattuvarthaNews

എം​ഡി​എം​എ​യു​മാ​യി യു​വാ​വ് എക്സൈസ് പിടിയിൽ

കൊ​ല്ലം മു​ണ്ട​യ്ക്ക​ൽ തെ​ക്കേ​വി​ള ഏ​റ​ഴി​ക​ത്തു കി​ഴ​ക്ക​തി​ൽ വീ​ട്ടി​ൽ ക്രി​സ്റ്റി എ​ന്നു വി​ളി​ക്കു​ന്ന വി​ഷ്ണു (32) വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്

ചാ​ത്ത​ന്നൂ​ർ: മാ​ര​ക മ​യ​ക്കു​മ​രു​ന്നായ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് എക്സൈസ് പിടിയിൽ. കൊ​ല്ലം മു​ണ്ട​യ്ക്ക​ൽ തെ​ക്കേ​വി​ള ഏ​റ​ഴി​ക​ത്തു കി​ഴ​ക്ക​തി​ൽ വീ​ട്ടി​ൽ ക്രി​സ്റ്റി എ​ന്നു വി​ളി​ക്കു​ന്ന വി​ഷ്ണു (32) വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളി​ൽ നി​ന്നും 8.4 ഗ്രാം ​എംഡി എംഎ​യും പി​ടി​ച്ചെ​ടു​ത്തിട്ടുണ്ട്.

Read Also : ലഹരി മാഫിയക്കെതിരെ പരാതി നൽകിയ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്കും അമ്മയ്ക്കും മര്‍ദനം; സംഭവം തിരുവനന്തപുരത്ത്

ചാ​ത്ത​ന്നൂ​ർ എ​ക്‌​സൈ​സ് ഇ​ൻ​സ്പെ​ക​ർ എം.​കൃ​ഷ്ണ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചാ​ത്ത​ന്നൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക്രി​സ്റ്റി അ​റ​സ്റ്റി​ലാ​യ​ത്. വി​ഷ്ണു​വി​ന് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കി​ വ​ന്നി​രു​ന്ന കൊ​ല്ലം തൃ​കോ​വി​ൽ​വ​ട്ടം ചാ​മ​ത​ടം ത​ട്ടാ​ർ​ക്കോ​ണം ക​ല്ലു​മ്മു​ട്ടി​ൽ വീ​ട്ടി​ൽ അ​ജി​ൻ​ഷാ (26) യെ ​ര​ണ്ടാം പ്ര​തി​യാ​ക്കി കേ​സെ​ടു​ത്തു. ഇ​വ​ർ കു​റെ ദി​വ​സ​ങ്ങ​ളാ​യി എ​ക്‌​സൈ​സ് ഷാ​ഡോ ടീ​മി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ഇ​വ​ർ ര​ണ്ടു പേ​രും ഫാ​ബ്രി​ക്കേ​ഷ​ൻ വ​ർ​ക്ക്‌ ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ മ​റ​വി​ൽ ആ​യി​രു​ന്നു മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം.

വി​ഷ്ണുവിന്റെ മൊ​ബൈ​ൽ ഫോ​ണും മ​യ​ക്കു​മ​രു​ന്ന് സൂ​ക്ഷി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന നി​ര​വ​ധി സി​പ് ക​വ​റു​ക​ളും എ​ക്‌​സൈ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്. മൊ​ബൈ​ൽ ഫോ​ൺ കേ​ന്ദ്രീ​ക​രി​ച്ച് വി​പു​ല​മാ​യ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​താ​യി കൊ​ല്ലം അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ർ വി.​റോ​ബ​ർ​ട്ട് അ​റി​യി​ച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button