ഓരോ അപ്ഡേറ്റിലും ഉപയോക്താക്കൾക്ക് വ്യത്യസ്ഥമായ ഫീച്ചറുകൾ അവതരിപ്പിക്കുന്നതിൽ മുൻപന്തിയിലുള്ള മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഇത്തവണ വീഡിയോകൾ റെക്കോർഡ് ചെയ്യുന്നത് എളുപ്പത്തിലാക്കാനുള്ള ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ, വാട്സ്ആപ്പിൽ ക്യാമറ ഉപയോഗിക്കുന്നത് കുറച്ചുകൂടി അനായാസമാക്കാൻ സാധിക്കും. ഈ ഫീച്ചറിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാം.
നിലവിലുള്ള ക്യാമറ ഓപ്ഷന്റെ പരിഷ്കരിച്ച പതിപ്പാണ് വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്. സാധാരണയായി വാട്സ്ആപ്പിൽ വീഡിയോ റെക്കോർഡ് ചെയ്യുമ്പോൾ ക്യാമറ ഓപ്ഷൻ ലോങ്ങ് പ്രസ് ചെയ്യേണ്ടതായിട്ടുണ്ട്. ഇത് പലപ്പോഴും വീഡിയോയുടെ ക്ലാരിറ്റിയും കൃത്യതയും നഷ്ടപ്പെടാൻ കാരണമാകുന്നു. ഈ പ്രശ്നത്തിന് പരിഹാരമെന്ന നിലയിലാണ് ‘ക്യാമറ മോഡ്’ എന്ന പേരിൽ പുതിയ ഫീച്ചർ അവതരിപ്പിച്ചത്. ഇതോടെ, ക്യാമറയിൽ നിന്ന് വീഡിയോയിലേക്കും തിരിച്ചും എളുപ്പത്തിൽ സ്വിച്ച് ചെയ്യാൻ കഴിയുന്നതാണ്. വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്യുമ്പോൾ ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ലഭിക്കും.
Also Read: വ്യാജ ആദായ നികുതി റീഫണ്ട്: 31 പേർക്കെതിരെ സിബിഐ കേസ്, പ്രതികളില്‍ 13 മലയാളികളും
Post Your Comments