Latest NewsNewsTechnology

വീഡിയോ റെക്കോർഡ് ചെയ്യാൻ ഇനി ക്യാമറ ഓപ്ഷനിൽ ലോങ്ങ് പ്രസ് ചെയ്യേണ്ട, പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

നിലവിലുള്ള ക്യാമറ ഓപ്ഷന്റെ പരിഷ്കരിച്ച പതിപ്പാണ് വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്

ഓരോ അപ്ഡേറ്റിലും ഉപയോക്താക്കൾക്ക് വ്യത്യസ്ഥമായ ഫീച്ചറുകൾ അവതരിപ്പിക്കുന്നതിൽ മുൻപന്തിയിലുള്ള മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഇത്തവണ വീഡിയോകൾ റെക്കോർഡ് ചെയ്യുന്നത് എളുപ്പത്തിലാക്കാനുള്ള ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ, വാട്സ്ആപ്പിൽ ക്യാമറ ഉപയോഗിക്കുന്നത് കുറച്ചുകൂടി അനായാസമാക്കാൻ സാധിക്കും. ഈ ഫീച്ചറിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാം.

നിലവിലുള്ള ക്യാമറ ഓപ്ഷന്റെ പരിഷ്കരിച്ച പതിപ്പാണ് വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്. സാധാരണയായി വാട്സ്ആപ്പിൽ വീഡിയോ റെക്കോർഡ് ചെയ്യുമ്പോൾ ക്യാമറ ഓപ്ഷൻ ലോങ്ങ് പ്രസ് ചെയ്യേണ്ടതായിട്ടുണ്ട്. ഇത് പലപ്പോഴും വീഡിയോയുടെ ക്ലാരിറ്റിയും കൃത്യതയും നഷ്ടപ്പെടാൻ കാരണമാകുന്നു. ഈ പ്രശ്നത്തിന് പരിഹാരമെന്ന നിലയിലാണ് ‘ക്യാമറ മോഡ്’ എന്ന പേരിൽ പുതിയ ഫീച്ചർ അവതരിപ്പിച്ചത്. ഇതോടെ, ക്യാമറയിൽ നിന്ന് വീഡിയോയിലേക്കും തിരിച്ചും എളുപ്പത്തിൽ സ്വിച്ച് ചെയ്യാൻ കഴിയുന്നതാണ്. വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്യുമ്പോൾ ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ലഭിക്കും.

Also Read: വ്യാജ ആദായ നികുതി റീഫണ്ട്: 31 പേർക്കെതിരെ സിബിഐ കേസ്, പ്രതികളില്‍ 13 മലയാളികളും 

shortlink

Related Articles

Post Your Comments

Related Articles


Back to top button